CinemaGeneralNEWS

രണ്ടു ചെറുകഥകള്‍ ചേര്‍ന്ന സിനിമാ അനുഭവം; മുന്തിരിവള്ളികള്‍ തളിര്‍ത്തത് ഒരു ചെറുകഥയില്‍ നിന്നല്ല

വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിന്ധുരാജ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം എഴുതിയിരിക്കുന്നത്. ഉലഹാന്നന്‍റെയും,ആനിയമ്മുടെയും ദാമ്പത്യ ജീവിതത്തിലെ രസകാഴ്ചകളിലൂടെയാണ് ചിത്രത്തിന്‍റെ സഞ്ചാരം. ‘പ്രണയോപനിഷത്തി’ല്‍ കഥാകാരനായ വി.ജെ ജെയിംസ് പങ്കുവെയ്ക്കുന്ന കഥാസാരം മാത്രമല്ല സിന്ധുരാജ് കടമെടുത്തിരിക്കുന്നത്. ‘സ്കൂളില്‍ പോയ പെണ്‍കുട്ടി’ എന്ന മറ്റൊരു കഥയുടെ സാരംശവും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്‌. ഈ രണ്ടു കഥകളും ഭംഗിയായി സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു തിരക്കഥയാണ് സിന്ധുരാജ് തയ്യാറാക്കിയിരിക്കുന്നത്.
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായി മാറിയേക്കാം.

shortlink

Related Articles

Post Your Comments


Back to top button