BollywoodCinema

കങ്കണയെ വിമര്‍ശിച്ച ബോളിവുഡ് താരത്തിനു ആരാധകരുടെ കിടിലന്‍ പണി

ബോളിവുഡിലെ ധൈര്യശാലിയും വിമര്‍ശകയുമായ നടിയാണ് കങ്കണ. ഈ ബോളിവുഡ് സുന്ദരിയുടെ പുതിയ ചിത്രമായ രംഗൂണ്‍ വലിയ കളക്ഷന്‍ വിജയം നേടിയില്ല. രംഗൂണ്‍ ചിത്രത്തിന്റെ പരാജയം ചൂണ്ടി കാണിച്ച്‌ ബോളിവുഡ് നായകനായ ശേഖര്‍ സുമാന്‍ താരത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.

താരം ട്വിറ്ററിലൂടെ നടി കങ്കണക്ക് ഒരു പണി കൊടുക്കാനാണ് ഉദ്ദേശിച്ചത്. ‘കോക്കെയ്ന്‍ നടിയുടെ ചിത്രം പരാജയമായി’ എന്നാണ് താരം ട്വിറ്ററിലൂടെ പറഞ്ഞത്. എന്നാല്‍ താരം പ്രതീക്ഷിക്കാത്ത രീതിയിലാണ് മറുപടി കിട്ടിയിരിക്കുന്നത്.

കങ്കണയെ വിമര്‍ശിച്ചതില്‍ രോക്ഷകുലരായ താരത്തിന്റെ ആരാധകര്‍ ശേഖറിന്റെ ട്വീറ്റിന് ചുട്ട മറുപടിയുമായി രംഗത്തെത്തി. കങ്കണയെ വിമര്‍ശിക്കുന്നത് എന്തിനാണെന്നും സിനിമയില്‍ കങ്കണ നല്ല അഭിനയമാണെന്നും ദേശീയ അവാര്‍ഡുകള്‍ വരെ താരത്തിന്റെ കൈയില്‍ സുരക്ഷിതമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.

shekhar-suman-1-750x329

വിഷയം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ കങ്കണയുടെ ആണ്‍ സുഹൃത്തും ശേഖറിന്റെ മകനുമായ അധ്യയന്‍ സുമനും പിതാവിന് പിന്തുണയുമായി രംഗത്തെത്തി. ശേഖറിനോട് മകനെ സുക്ഷിക്കാനും ആരാധകര്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button