BollywoodCinemaGeneralNEWS

ഒരു പ്രമുഖ സംവിധായകന്‍ ഇരട്ടകുട്ടികളുടെ അച്ഛനായി

ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായി. ക്രോണിക് ബാച്ചിലറായ അദ്ദേഹം വാടകഗര്‍ഭപാത്രത്തിലൂടെയാണ് പിതാവായത്. ഒരു പെണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജനിച്ചത്. ആണ്‍കുട്ടിക്ക് യാഷ് എന്നും പെണ്‍കുട്ടിക്ക് റൂഹി എന്നും പേരിട്ടു.

ആരോഗ്യരംഗത്തിന്റെ അത്ഭുതത്തിലൂടെ തനിക്ക് കുട്ടികളുണ്ടായ വിവരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് വേണ്ടി ഗര്‍ഭം ധരിച്ച സ്ത്രീയോട് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ടെന്ന് തന്റെ വലിയൊരു ആഗ്രഹമാണ് സാധിച്ചതെന്നും കരണ്‍ പറഞ്ഞു. ഈ തീരുമാനത്തിനായി താന്‍ മാനസികമായും ശാരീരികമായും യുക്തിപരമായും ഏറെ തയ്യാറെടുത്തിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഉപാധികളില്ലാത്ത സ്നേഹം നല്‍കുമെന്നും പിതാവിന്റെ എല്ലാ ചുമതലകളും നിറവേറ്റുമെന്നും കരണ്‍ പറഞ്ഞു.

സംഭവം വാര്‍ത്തയായത്തോടെ ബോളിവുഡില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് താരത്തിന്.

shortlink

Related Articles

Post Your Comments


Back to top button