CinemaGeneralIndian CinemaMollywoodNEWS

അച്ചായന്‍സിനൊപ്പം സൂപ്പര്‍സ്റ്റാര്‍

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് അച്ചായന്‍സിന്‍റെ ഓഡിയോ ലോഞ്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും .ഏപ്രില്‍ 2 ന് അങ്കമാലിയിലെ അഡ്ലെക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടക്കുക. വൈകിട്ട് 6.30 മുതൽ 10 വരെയാണ് പരിപാടികൾ.

ആടുപുലിയാട്ടത്തിനു ശേഷം കണ്ണന്‍ താമരക്കുളം ജയറാം കൂട്ടുകെട്ടിന്റെ ചിത്രം ആണ് അച്ചായന്സ് . ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ്‌ രാജ്, ആദില്‍ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അച്ചായന്‍സ്. അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ജനാർദ്ദനൻ, പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയൻപ്പിള്ള രാജു, ചേർത്തല ജയൻ, ഐസക്, ഇടവേള ബാബു, നവാസ് കലാഭവൻ, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ, തെസ്നി ഖാൻ, ഉഷ, സുജ വരുണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.തിരക്കഥ രചിച്ചിരിക്കുന്നത് സേതുവാണ്. കോമഡിയും സസ്പെൻസും നിറഞ്ഞ ഫൺ ത്രില്ലർ മൂഡിലുള്ള ചിത്രമായിരിക്കും അച്ചായൻസ്.

ഛായാഗ്രഹണം: പ്രദീപ് നായർ. ഫോർട്ട് കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഡി.എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ സി.കെ പത്മകുമാറാണ് നിർമാണം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: ദിലീപ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, ആർട്ട് ഡയറക്ടർ: സഹസ ബാല, എഡിറ്റിംഗ് : രജിത്ത് കെ.ആർ.

shortlink

Related Articles

Post Your Comments


Back to top button