CinemaGeneralHollywoodNEWSWorld Cinemas

ലോകത്തെ ഞെട്ടിച്ച ഒരു തട്ടിക്കൊണ്ടു പോകല്‍ സിനിമയാകുന്നു

യഥാര്‍ത്ഥ സംഭവങ്ങള്‍ എന്നും കലകള്‍ക്ക് പ്രചോദനമാകാറുണ്ട്. ലോകത്തെ ഞെട്ടിച്ച ഒരു തട്ടിക്കൊണ്ടു പോകല്‍ സിനിമയാകുന്നു. ഇറ്റലിയിലെ എണ്ണ വ്യവസായിയും ശത കോടീശ്വരനുമായ ജെ പോള്‍ ഗെറ്റിയുടെ കൊച്ചു മകന്‍ പോള്‍ ഗെറ്റി മൂന്നാമനെ ഒരു അഞ്ജാത സംഘം തട്ടിക്കൊണ്ടു പോയ സംഭവമാണ് സിനിമയാകുന്നത്.

റിഡ്ലി സ്കോട്ട് സംവിധാനം ചെയ്യുന്ന ഓള്‍ ദ മണി ഇന്‍ ദ വേള്‍ഡ് എന്ന ചിത്രത്തിലാണ് ഈ യഥാര്‍ത്ഥ സംഭവത്തെ ചിത്രീകരിക്കുന്നത്. ഡേവിഡ് സ്കാര്‍പ്പയാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. കെവിന്‍ സ്പേസി ജെ പോള്‍ ഗെറ്റിയായി വേഷമിടുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇറ്റലിയില്‍ ആരംഭിച്ചു.

money-774x405

1973ലാണ് ഈ സംഭവം നടന്നത്. പോളിനെ വിട്ടു കിട്ടണമെങ്കില്‍ 17മില്ല്യണ്‍ ഡോളര്‍ മോചനദ്രവ്യം നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ തുക കുടുംബാംഗങ്ങള്‍ നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ പോള്‍ അതിന് കൂട്ടാക്കിയിരുന്നില്ല. അവസാനം തട്ടിക്കൊണ്ടു പോയവര്‍ പോളിന്റെ മുടിയും വലതു ചെവിയും ബന്ധുക്കള്‍ക്കയച്ചു കൊടുത്തു. അതോടെ കാര്യങ്ങള്‍ വളരെ വേഗത്തിലായി എങ്കിലും പിന്നീട് ആറുമാസങ്ങള്‍ക്ക് ശേഷമാണ് പോള്‍ മോചിതനായത്.

 

shortlink

Related Articles

Post Your Comments


Back to top button