CinemaGeneralIndian CinemaKollywoodNEWS

സ്റ്റൈല്‍ മന്നന്‍ ചിത്രം : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘കാല” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ നിര്‍മ്മാതാവ് കൂടിയായ നടന്‍ രഞ്ജിത്താണ് ട്വീറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. കബാലിക്ക് ശേഷം രഞ്ജിത്തും രജനിയുമൊന്നിക്കുന്ന ചിത്രത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ കേള്‍ക്കുന്നതാണ്.

തമിഴ്നാട്ടില്‍ നിന്നുമെത്തി മുംബൈയില്‍ പിടിമുറുക്കിയ ഒരു അധോലോക നായകന്‍റെ കഥയാണ് സിനിമയുടെ പ്രമേയം. എന്നാല്‍ ഈ ചിത്രം ഹാജി മസ്താന്‍റെ കഥയാണെന്നു അഭ്യൂഹം ഉണ്ടായിരുന്നു. ഹാജി മസ്താനെ അധോലോക നായകനും കള്ളക്കടത്തുകാരനുമായി ചിത്രീകരിക്കരുതെന്ന മുന്നറിയിപ്പുമായി മസ്താന്‍റെ വളര്‍ത്തു പുത്രനെന്ന് അവകാശപ്പെട്ട സുന്ദര്‍ ശേഖര്‍ രജനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ചിത്രം ഹാജി മസ്താന്‍റെ കഥയല്ലെന്നും മുംബൈയില്‍ ചിത്രീകരിക്കുന്ന ഒരു സാങ്കല്‍പ്പിക കഥമാത്രമാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button