CinemaGeneralIndian CinemaKollywoodNEWS

ഷൂട്ടിങ്ങിനിടെ നടന്‍ അജിത്തിന് പരിക്കേറ്റു

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിവേഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്ക് പറ്റിയത്. അജിത്തിന്‍റെ 57-മത് ചിത്രമാണ് വിവേകം.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തോളിന് പരിക്കേറ്റ അജിത്തിന് പ്രാഥമിക ചികിത്സ നല്‍കി. സ്റ്റണ്ടിനായി ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും അജിത് ഇത് നിരസിക്കുകയായിരുന്നു. പരിക്ക് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു പോകരുതെന്ന് അജിത് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും യൂണിറ്റില്‍ നിന്നു തന്നെയാണ് അപകട വാര്‍ത്ത പുറത്ത് വന്നത്.

മുന്‍പും പലതവണ ഷൂട്ടിങ്ങിനിടയില്‍ അജിത്തിന് പരിക്കേറ്റിട്ടുണ്ട്. വേതാളം എന്ന ചിത്രത്തിന്‍റെ ഇടയില്‍ താരത്തിനു  സര്‍ജറിക്ക് വിധേയനാകേണ്ടി വന്നിരുന്നു . ശിവ സംവിധാനം ചെയ്യുന്ന വിവേകത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹസ്സന്‍, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും

shortlink

Related Articles

Post Your Comments


Back to top button