BollywoodCinemaGeneralIndian CinemaNEWS

ബോളിവുഡ് നടിയും ഭര്‍ത്താവും ഇനി പിടികിട്ടാപ്പുള്ളികള്‍

 

ബോളിവുഡ് നടി മംമ്താ കുല്‍ക്കര്‍ണിയെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് ഇരുവരും പ്രതികളാകുന്നത്. നിരവധി കേസുകളിലായി പലതവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇവർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് എൻഡിപിഎസ് ജഡ്ജി എച്ച് എം പട്‌വര്‍ധൻ ഇരുവരെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്.

കെനിയയിൽ നിന്ന് മയക്കുമരുന്നു കടത്തു കേസില്‍ അറസ്റ്റിലായവരുടെ മൊഴിയിൽ നിന്നാണ് ഗോസ്വാമിക്കെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് നിരവധി തവണ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചുവെങ്കിലും കെനിയയിൽ താമസിക്കുന്ന ഇരുവരും തയാറായില്ല.

1997ൽ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ വിക്കിയെ ദുബായ് പോലീസ് 25 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടർന്നു അത് 15 വർഷമായി ചുരിക്കി. കഴിഞ്ഞ നവംബറിൽ ജയിൽ മോചിതനായ ശേഷം ഇവർ കെനിയയിലേക്കു താമസം മാറിയിരുന്നു. കഴിഞ്ഞ വർഷം കെനിയയിൽ നിന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തതായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

തൊണ്ണൂറുകളിൽ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന മംമ്ത മയക്കുമരുന്നു മാഫിയ തലവനായ മയക്കുമരുന്ന് മാഫിയ തലവൻ വിക്കി ഗോസാമിയെ വിവാഹം ചെയ്തത് സിനിമാലോകം അത്ഭുതത്തോടെയാണ് നോക്കി നിന്നത്. 2001 പുറത്തിറങ്ങിയ ദേവ് ആനന്ദിന്റെ സെൻസർ എന്ന ചിത്രത്തിലാണ് മംമ്ത അവസാനമായി അഭിനയിക്കുന്നത്. മലയാളത്തിൽ ചന്താമാമ്മ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button