BollywoodCinemaGeneralIndian CinemaLatest News

ദിലീപ് കുമാറിന്റെ പാകിസ്ഥാനിലെ തറവാട് വീട് നിലംപൊത്തി

സംരക്ഷകരെ നോക്കി നിന്നു. എങ്കിലും എത്തിയില്ല. ഒടുവിൽ കാലത്തിന് കീഴടങ്ങി ആ പൈതൃക ഭവനം. 2014ല്‍ ദേശീയ പൈതൃകമായി പുരുവസ്തു വകുപ്പ് പ്രഖ്യാപിച്ച ബോളിവുഡ് താരം ദിലീപ് കുമാറിന്റെ പാകിസ്ഥാനിലെ തറവാട് വീട് നിലംപൊത്തി. ദിലീപ് കുമാർ ജനിച്ചു വളർന്ന പേഷ്വാറിലെ ഈ വീടിനു 100 വർഷത്തിലേറെ പഴക്കമുണ്ട്. ഏറെനാളായി ശോചനീയാവസ്ഥയിൽ ആയിരുന്ന കെട്ടിടത്തിന്റെ മുൻഭാഗവും ഗേറ്റും ഒഴികെ ബാക്കി എല്ലാ ഭാഗങ്ങളും തകർന്നു വീണു.

കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കള്‍ച്ചറല്‍ ഹെറിറ്റേജ് കൗണ്‍സില്‍ തന്നെ ആറ് നിവേദനങ്ങള്‍ സര്‍ക്കാരിന് നല്കിയിരുന്നു . എന്നാൽ ഇതൊന്നും കാര്യമായി എടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു കെട്ടിടം സംരക്ഷിക്കാത്തതിൽ ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യാ സർക്കാരിനെതിരെ രൂക്ഷ വുമര്ശനമാണ് ഉയരുന്നത്. എന്നാൽ പൂർണമായും ക്ഷയിച്ചിരുന്ന കെട്ടിടം ഒരു തരത്തിലും അറ്റകുറ്റ പണികൾ നടത്താവുന്ന അവസ്ഥയിലായിരുന്നില്ല എന്നും പൊളിച്ചു പണിയുക മാത്രമായിരുന്നു ഏക വഴിയെന്നും ആർക്കിയോളജി വകുപ്പ് മേധാവി അറിയിച്ചു. തകർന്ന വീടിന്റെ മാതൃകയിൽ മറ്റൊരെണ്ണം നിർമ്മിക്കും എന്ന് ഉറപ്പും നൽകി.

വെള്ളിത്തിരയിൽ ദുഃഖ പുത്രനായി നിറഞ്ഞു നിന്ന ദിലീപ് കുമാർ തന്റെ കുട്ടിക്കാലം ചിലവൊഴിച്ചത് ഈ വീട്ടിലായിരുന്നു. 1930 ൽ മുംബൈയിലേക്ക് മാറിയ ഇദ്ദേഹം പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുന്ന ദിലീപ് കുമാറിന്റെ പേരിലാണ് ഏറ്റവും കൂടുതൽ അവാർഡ് നേടിയ നടൻ എന്ന ഗിന്നസ് റെക്കോഡ് ഉള്ളതും.

shortlink

Related Articles

Post Your Comments


Back to top button