CinemaMollywoodNEWS

DYSP ദേവദാസായി എനിക്ക് മറ്റൊരാളെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല; സംവിധായകന്‍ കെ മധു

എസ്.എന്‍ സ്വാമി – മമ്മൂട്ടി- കെ മധു ടീമിന്‍റെ സിബിഐ പരമ്പരകളിലെ ശക്തമായ വേഷങ്ങളില്‍ ഒന്നായിരുന്നു അനശ്വര നടന്‍ സുകുമാരന്‍ അവതരിപ്പിച്ച DYSP ദേവദാസ്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലും സുകുമാരന്‍റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറോട് വിദ്വേഷംവച്ച് പുലര്‍ത്തുന്ന പോലീസ് ഓഫീസറെ സുകുമാരന്‍ അവിസ്മരണീയമാക്കി.

DYSP ദേവദാസിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനായ കെ. മധു
പങ്കുവയ്ക്കുന്നതിങ്ങനെ

ഇരുപതാം നൂറ്റാണ്ടിനു ശേഷം, ഒരു CBI ഡയറിക്കുറുപ്പിന്‍റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതിലെ DYSP ദേവദാസ് എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആര്? എന്ന ചോദ്യത്തിന് സുകുമാരന്‍ ചേട്ടന്‍ അല്ലാതെ മറ്റൊരു മുഖം എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. സുകുമാരന്‍ ചേട്ടന്‍റെ അഭിനയ മികവിനാല്‍ DYSP ദേവദാസ് മലയാളി മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

സിബിഐ പരമ്പരയുടെ മൂന്നാം ഭാഗമായ ‘സേതുരാമയ്യര്‍ സിബിഐ’യില്‍ സുകുമാരന്‍ അവതരിപ്പിച്ച DYSP ദേവദാസിന്‍റെ മകനായി അഭിനയിച്ചത് സായ്കുമാറായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button