CinemaIndian CinemaLatest NewsMollywoodWOODs

ഒരു ജോലിയുമില്ലാതെ ഇല്ലാതെ വീട്ടില്‍ ഇരിക്കുന്നവരാണ് നടിമാരുടെ നിറവും തടിയും നോക്കി അഭിപ്രായം പറയാന്‍ നടക്കുന്നത് നടി മഞ്ജിമ

 
താരങ്ങളുടെ വാക്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുമുണ്ട്. എന്നാല്‍ നടിമാരുടെ പോസ്റ്റിനു താഴെ കൂടുതലും അവരുടെ ശരീരവും നിറവുമാണ് ചര്‍ച്ചയാകുന്നത്. ഇത്തരം പ്രവണതകള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുകയാണ്. ഇത്തരം വിഷയങ്ങളില്‍ നടി മഞ്ജിമ തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്യാറുണ്ട്.
 
ഒരു ജോലിയുമില്ലാതെ ഇല്ലാതെ വീട്ടില്‍ ഇരിക്കുന്നവരാണ് നടിമാരുടെ നിറവും തടിയും നോക്കി അഭിപ്രായം പറയാന്‍ നടക്കുന്നതെന്നു മഞ്ജിമ വിമര്‍ശിക്കുന്നു. സിനിമയെയും അഭിനയത്തെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കാരണം പണം ചെലവാക്കിയാണ് സിനിമ കാണുന്നത്. എന്നാല്‍ ഒരാളുടെ ശരീരത്തെക്കുറിച്ചോ നിറത്തെക്കുറിച്ചോ ആര്‍ക്കും പറയാന്‍ അവകാശമില്ല. തടിച്ചിരിക്കുന്നതും മെലിഞ്ഞിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. ലോകത്തില്‍ ആരും പെര്‍ഫക്ടല്ല. ഇങ്ങനെ വരുന്ന കമന്റുകളൊന്നും ഞാന്‍ ശ്രദ്ധിക്കാതിരിക്കാന്‍ പഠിച്ചു കഴിഞ്ഞുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button