CinemaLatest NewsMollywood

ഓണത്തിന് തീയറ്ററുകളിലെത്താൻ ഒരുങ്ങി ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’’

നിവിൻ പോളിയെ നായകനാക്കി അല്‍താഫ് സലീ സംവിധാനം ചെയ്യുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഓണത്തിന് തീയേറ്ററുകളിൽ എത്തും. നിവിൻ പോളി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് നായികമാരായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ലാല്‍, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍, ഷറഫുദീന്‍, സൃന്ദ, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ നിവിന്റെ ഇരട്ട സഹോദരിയായി സൃന്ദയും എത്തുന്നുണ്ട്. ശാന്തി കൃഷ്ണ ഒരിടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രവുമായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ. നിവിന്റെ അമ്മയുടെ വേഷത്തിലാണ് ശാന്തി കൃഷ്ണ എത്തുക.ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം ചെയ്‌തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button