CinemaMollywoodNEWS

ഇതൊരു പക്കാ മാസ്സ് ത്രില്ലര്‍; ഒടിയനെക്കുറിച്ച് സംവിധായകന്‍ പറയുന്നത്

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പൂജ ഇന്ന് തിരുവനന്തപുരത്ത് വച്ചു നടന്നു. ഹരികൃഷ്ണന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്റണി പെരുമ്പാവൂർ ആണ്. ചിത്രത്തിന്റെ പൂജ വേളയിൽ ശ്രീകുമാർ മേനോൻ ചിത്രത്തെക്കുറിച്ച് പറയുന്നതിങ്ങനെ

ഒരു അർത്ഥത്തിൽ ഇതൊരു പക്കാ മാസ്സ് ത്രില്ലര്‍ ആണ്. ‘ഒടിയൻ’ ആരാണെന്നുള്ള ചോദ്യമാണ് ഈ സിനിമ. ഒടിയന്മാരെ പറ്റി നമ്മുടെ ഇടയിൽ ഒരുപാട് മിത്തുകളും ലെജെന്റുകളും നിലനില്‍ക്കുന്നുണ്ട്. നമ്മൾ കേട്ടിട്ടുള്ളത് ഒരു ഗര്‍ഭിണിയായ പെണ്ണിന്റെ ഉദരത്തിൽ നിന്ന് ഭ്രൂണത്തെ വലിച്ചെടുത്തു ചെവിയിൽ അതിന്റെ അംശം തേച്ചു പിടിപ്പിച്ചു പല വേഷങ്ങൾ കെട്ടാൻ കഴിവുള്ളവൻ ആണ് ഒടിയൻ എന്ന്. ഇത്തരത്തിലുള്ള പല മിത്തുകളുടെ അതിന്റെ യാഥാർഥ്യങ്ങളുടെ ഇടയിലൂടെ പറഞ്ഞു പോകുന്ന ഒരു ചിത്രമാണ് ‘ഒടിയൻ’.

shortlink

Related Articles

Post Your Comments


Back to top button