CinemaGeneralLatest NewsMollywoodNEWS

‘ഇതല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ്’ നിസഹായതയോടെ കാളിദാസ് ചോദിക്കുന്നു

ഷൂട്ടിങ്ങിനിടയിൽ ആപ്പിൾ കഴിക്കണം എന്ന് മോഹം തോന്നിയ കാളിദാസന് കിട്ടിയത് മെഴുക് പുരട്ടിയ ആപ്പിൾ. താരം ആപ്പിൾ മുറിക്കാൻ തുടങ്ങിയപ്പോൾ മെഴുക് പൊടിഞ്ഞു വരുകയായിരുന്നു. കാളിദാസ് അത് വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
‘ഈ വീഡിയോ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ്’ എന്ന് പറഞ്ഞാണ് താരം പോസ്റ്റ് ചെയ്തത്. 
ലൊക്കേഷന്റെ പരിസരത്ത് നിന്നുള്ള കടയില്‍ നിന്നാണ് കാളിദാസ് ആപ്പിൾ വാങ്ങിയത്.

വീഡിയോ കണ്ട് നിരവധിയാളുകളാണ് കാളിദാസിന് മറുപടിയുമായി രംഗത്ത് വന്നത്. ഈ ആപ്പിള്‍ മെഴുകുതിരിക്ക് പകരം ഉപയോഗിക്കാമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. മറ്റു ചിലരാകട്ടെ ആപ്പിളില്‍ സ്വാഭാവികമായും മെഴുക് ഉണ്ടാകുമെന്നും ഇനി അഥവാ കൃതൃമമായി പുരട്ടിയിട്ടുണ്ടെങ്കിലും ആരോഗ്യത്തിന് ഹാനീകരമല്ലെന്നും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button