CinemaGeneralIndian CinemaLatest NewsNEWSTollywoodWOODs

കന്നഡ നടന്‍ ധ്രുവ് അന്തരിച്ചു

കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശനിയാഴ്ച്ച വീട്ടില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണത്തിനിടയാക്കിയത്.

ബധിരനും മൂകനും ആയിരുന്നിട്ടു കൂടി അഭിനയത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ ധ്രുവിന് കഴിഞ്ഞു.സ്‌നേഹാഞ്ജലി, ബാംഗ്ലൂര്‍ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിച്ചാ സുദീപിന്റെ ടീമായ കര്‍ണാടക ബുള്‍ഡോസേഴ്‌സ് താരമായിരുന്നു ധ്രുവ്.

shortlink

Related Articles

Post Your Comments


Back to top button