CinemaGeneralLatest NewsMollywoodNEWSWOODs

മരിച്ചത് ഭര്‍ത്താവ്; പക്ഷേ ഫേസ്ബുക്ക് കൊന്നത് പ്രമുഖനടിയെ

നവമാധ്യമങ്ങളുടെ ഇടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ ഫേസ്ബുക്കിലൂടെ പ്രശസ്തരുടെ വ്യാജ മരണവാർത്ത പരക്കുന്നത് പുതുമയുള്ള കാര്യമല്ല. മഹാനടനായ തിലകൻ മുതൽ മാമുക്കോയ തുടങ്ങി ഏറ്റവും ഒടുവിൽ മിമിക്രി താരം സാജൻ പള്ളുരുത്തിയെ വരെ സോഷ്യൽ മീഡിയ ഇങ്ങനെ കൊന്നതാണ്. പക്ഷെ നമ്മളില്‍ പലരുടെയും വ്യാജ വാര്‍ത്തകള്‍ മൂലമായിരുന്നു ആ മരണങ്ങള്‍ സംഭവിച്ചത്. എന്നാൽ ജീവിച്ചിരിക്കുന്ന ഒരു സെലിബ്രിറ്റിയെ ഫേസ്ബുക്ക് തന്നെ മരിച്ചതായി അടയാളപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രമുഖ നടി താരാ കല്യാണിനെയാണ് ഫേസ്ബുക്ക് കഥാവശേഷയാക്കിയത്.

മരിച്ചുപോയവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് ഫെയ്‌സ് ബുക്ക് നല്‍കിയിരിക്കുന്ന ഫീച്ചറാണ് റിമംബറിംഗ്. മരണം തെളിയിക്കുന്ന വാര്‍ത്തയോ പേപ്പര്‍ കട്ടിംഗോ ഫെയ്‌സ്ബുക്ക് അധികൃതരെ അറിയിച്ചാലാണ് അക്കൗണ്ട് റിമംബറിംഗ് ആക്കി മാറ്റുക. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ നടി താരാ കല്യാണിന്റെ ഫെയ്‌സ്ബുക്ക് പേജ് റിമംബറിംഗ് എന്നാണ് ഫെയ്‌സ്ബുക്കില്‍ കാണിക്കുന്നത്. എന്നാല്‍ ജീവിച്ചിരിക്കുന്ന താര കല്യാണിന്റെ അക്കൗണ്ട് എങ്ങനെ ഈ ഫീച്ചറിന് കീഴില്‍ എത്തിയെന്ന അന്ധാളിപ്പിലാണ് സോഷ്യല്‍ മീഡിയ.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് താരയുടെ ഭര്‍ത്താവ് രാജാ റാം അന്തരിച്ചിരുന്നു. രാജാ റാമിന്റെ അക്കൗണ്ട് റിമംബറിംഗ് ഫീച്ചറിന് താഴെ വന്നിട്ടുമില്ല. മരണ വിവരം കൃത്യമായി തെളിവ് സഹിതം സമര്‍പ്പിച്ചാല്‍ മാത്രം വരുന്ന ഈ ഫീച്ചര്‍ എങ്ങനെ താരാ കല്യാണിന്റെ അക്കൗണ്ടിന് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സോഷ്യല്‍ മീഡിയ.

shortlink

Related Articles

Post Your Comments


Back to top button