CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

കളിയാക്കിയ ആരാധകന് പ്രയാഗയുടെ കിടിലന്‍ മറുപടി

ആരാധകരുമായി സംവദിക്കാന്‍ താരങ്ങള്‍ക്കുള്ള ഒരു മികച്ച വഴിയാണ് സോഷ്യല്‍ മീഡിയ. താരാങ്ങളുടെ ഫോട്ടോസ്, കമന്റുകള്‍ തുടങ്ങിയവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച യുവനായികമാരില്‍ തിളങ്ങി നില്‍ക്കുന്ന പ്രയാഗ മാര്‍ട്ടിനാണ്. ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞ പ്രയാഗ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട്.

എപ്പോഴും താരങ്ങളുടെ വേഷവിധാനങ്ങള്‍ ചര്‍ച്ചയാകാറുണ്ട്‌. താരങ്ങളുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളും സദാചാര പോസ്റ്റുകളും നിറയ്ക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ ചര്‍ച്ച ഫേസ്ബുക്കില്‍ പ്രയാഗ പോസ്റ്റ് ചെയ്ത ഒരു വെറൈറ്റി ഫോട്ടോയ്ക്ക് ഒരാള്‍ നല്‍കിയ കമന്റാണ് ‘ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്നാണ് ആരാധകന്റെ കമന്റ്. ഉടന്‍ പ്രയാഗയുടെ കിടിലന്‍ മറുപടിയെത്തി, ‘ചേട്ടന്‍ അധികം തിളപ്പിക്കണമെന്നില്ല’. അപ്രതീക്ഷിതമായ മാസ് മറുപടിയെ ഉള്‍ക്കൊണ്ട ആരാധകന്‍ ‘തിരുപതിയായി’ എന്നാണ് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button