CinemaMollywoodNEWS

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രം മലയാളത്തില്‍ നിന്ന്!

വെറും 25000 രൂപ ചെലവില്‍ ഒരു മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമായി പ്രേക്ഷക ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ് ‘പോരാട്ടം’ എന്ന സിനിമ. ഒരുകൂട്ടം പുതുമുഖങ്ങളുടെ പരിശ്രമമാണ് ചിത്രത്തിന് പിന്നില്‍. സംവിധായകൻ ബിലഹരിയും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ ചിത്രം 15 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചു തീര്‍ത്തത്. ക്യാമറ കൈകാര്യം ചെയ്യുന്നത് ശ്രീരാജ് രവീന്ദ്രനാണ്. ആകാശ് ജോസഫ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ആകാശ് ജോസഫ് വര്‍ഗീസ് ആണ്. ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ സോയയാണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button