CinemaMollywoodNEWS

പൂമരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി; ചിത്രം വൈകാതെ തിയേറ്ററുകളിലേക്ക്

ജയറാം കാളിദാസ് നായകനാകുന്ന പൂമരത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളം പിന്നിട്ടിരിക്കുന്നു. ഇടവേളകളെടുത്ത് ചിത്രീകരിച്ച ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകമനസ്സില്‍ ഇടം നേടിയിട്ടു നാളുകള്‍ ഏറെക്കഴിഞ്ഞിരിക്കുന്നു. ഞാനും ഞാനുമെന്റാളുമെന്ന സൂപ്പര്‍ ഹിറ്റ് ഗാനം സിനിമ ഇറക്കും മുന്‍പേ പ്രേക്ഷകരുടെ പ്രിയഗാനമായി മാറിക്കഴിഞ്ഞു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘പൂമരം’ എന്ന ചിത്രം ഒരു കോളേജ് കലോത്സവത്തിനിടെ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും, മീര ജാസ്മിനും ഗസ്റ്റ്‌ റോളില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പൂമരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ വിവരം. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് വൈകാതെ പുറത്തു വരും.

shortlink

Related Articles

Post Your Comments


Back to top button