പ്രമുഖരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കൊല്ലുകഎന്നത് സോഷ്യല്‍ മീഡിയയുടെ ക്രൂര വിനോദങ്ങളില്‍ ഒന്നാണ്. അങ്ങനെ വ്യാജ വാര്‍ത്തകളിലൂടെ ഈ ക്രൂരവിനോദത്തിന് ഏറ്റവും ഒടുവിലായി ഇരയായത് ഗായകനും നടനുമായ എസ്.പി.ബാലസുബ്രഹ്മണ്യമാണ്.
താന്‍ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയും സുഖാന്വേഷണങ്ങള്വര്ദ്ധിച്ചു വരുന്നതും കൊണ്ട് വിശദീകരണവുമായി എസ്.പി. നേരിട്ട് തന്നെ രംഗതെത്തിയിരിക്കുകയാണ്. താന്‍ ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും മറിച്ചുള്ള അഭ്യൂഹങ്ങളൊന്നു വിശ്വസിക്കരുതെന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ എസ്.പി. പറഞ്ഞു. ഇങ്ങനെ അഭ്യൂഹങ്ങള്‍ പരത്തുന്നതിന്റെ പൊരുള്‍ എന്താണെന്ന് മനസ്സിലാകുന്നില്ലെങ്കിലും അവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും എസ്.പി. പറഞ്ഞു.
എസ്.പി.യുടെ വീഡിയോയില്‍ നിന്ന്:
ലോകത്തില്‍ എല്ലായിടത്ത് നിന്നും എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാന്‍ ഗുരുതരാവസ്ഥയിലാണെന്നും എന്റെ സംഗീത പരിപാടികള്‍ റദ്ദാക്കിയെന്നുമൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞു. ഒരു ചുമയോ ജലദോഷമോ വന്ന് ഞാന്‍ ഡോക്ടറുടെ അടുത്ത് പോവുന്നത് കണ്ടിട്ട് ഞാന്‍ ഗുരുതരവാസ്ഥയിലാണെന്ന് കരുതുന്നത് വിഡ്ഡിത്തമല്ലെ.
കഴിഞ്ഞ മാസം ഇരുപത്തിമൂന്നിന് എന്റെ ഇളയ സഹോദരി ഗിരിജയുടെ മരണത്തെ തുടര്‍ന്നാണ് ഞാന്‍ എന്റെ സംഗീത പരിപാടികള്‍ റദ്ദാക്കിയത്. ആ പത്ത് പന്ത്രണ്ട് ദിവസവും ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടിയിരുന്നു. ഞാന്‍ സെപ്റ്റംബര്‍ രണ്ടിന് ബെംഗളൂരുവില്‍ ഒരു സംഗീതപരിപാിയില് പങ്കെടുത്ത കാര്യം മറക്കരുത്. ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള്‍ പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത് ഈ ആളുകളെ മുഴുവന്‍ വേദനിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുത്. ഇതുകൊണ്ടാണ് ഞാന്‍ എന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്നത്. എന്റെ അഭ്യുദയകാംക്ഷികള്‍ അറിയാന്‍ പറയുകയാണ്.
ഞാന്‍ ഇപ്പോള്‍ പരിപൂര്‍ണ ആരോഗ്യവാനാണ്. ഞാന്‍ ഇപ്പോള്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടി രാമോജി ഫിലിം സിറ്റിയിലാണുള്ളത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ.
Post Your Comments