CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

തമിഴ് നാട്ടിലെ ജാതീയമായ വേര്‍തിരിവിനെക്കുറിച്ച് സംവിധായകന്‍ പാ രഞ്ജിത്ത്

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശി അനിതയുടെ മരണം നിരവധി സംവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. അനിതയെ ദളിത് പെണ്‍കുട്ടി എന്ന് വിളിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് തമിഴ്നാട്ടിലെ വിദ്യഭ്യാസ മേഖല മൊത്തമായി നേരിടുന്ന പ്രശ്നമാണെന്നും ജാതി പറഞ്ഞ് മറ്റൊരു തരത്തില്‍ സമീപിക്കേണ്ടതില്ലെന്നുമാണ് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രതികരണങ്ങള്‍ക്ക് എതിരെ തുറന്നടിച്ചിരിക്കുകയാണ് സംവിധായകന്‍ പ രഞ്ജിത്ത്. അനിതയുടെ പ്രശ്നത്തെ ജാതി തിരിച്ചു കാണേണ്ടതില്ലെന്ന സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ അഭിപ്രായപ്പെട്ടിരുന്നു. അമീര്‍ സംസാരിക്കുന്നതിനിടെ മൈക്ക് തട്ടിപ്പറിച്ചായിരുന്നു രഞ്ജിത്തിന്റെ കടുത്ത പ്രതികരണം.

‘ ‘തമിഴ് എന്നൊക്കെ വിളിച്ചു കൂവാം. പക്ഷെ സമൂഹത്തില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നത് നിങ്ങള്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല. ജാതി വ്യവസ്ഥ തമിഴ്നാടിനെ ഭിന്നിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ ഓരോ തെരുവിലും നിങ്ങള്‍ക്കത് അനുഭവിക്കാം. ദളിതര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ എത്ര പേര്‍ തയ്യാറാകും?- രഞ്ജിത്ത് ചോദിക്കുന്നു. ‘ഞങ്ങളിന്നും ദളിത് മാത്രമായാണ് ജീവിക്കുന്നത്. ഗ്രാമങ്ങളില്‍ ജാതീയമായ വേര്‍തിരിവുണ്ട്. ഞാന്‍ ഇന്നും ചേരിയിലാണ് ജീവിക്കുന്നത്. ദളിതര്‍ക്ക് പ്രത്യേക പ്രദേശങ്ങള്‍ പോലുമുണ്ട്. ഇത്തരം വേര്‍തിരിവുകളില്ലാത്ത ഒരു ഗ്രാമമെങ്കിലും എനിക്ക് കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് പറ്റുമോ?’- രഞ്ജിത്ത് ചോദിച്ചു.

അനിതയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് പാ രഞ്ജിത്ത് വികാരാധീനനായി സംസാരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button