CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

രാമലീലയുടെ സംവിധായകനോടുള്ള അമിത സ്നേഹത്തെക്കുറിച്ച് ഡോക്ടര്‍ ബിജു

മലയാള സിനിമയില്‍ ആദ്യമായി അല്ല ഒരു ചിത്രം പുറത്തിറങ്ങാന്‍ പ്രതിസന്ധി നേരിടുന്നത്. എന്നാല്‍ ദിലീപ് അനുകൂല താരങ്ങളും ഫാന്സുകാരും രാമലീലയ്ക്ക് നല്‍കുന്ന പിന്തുണ വെറും കപടമാണെന്ന് സംവിധായകന്‍ ബിജു പറയുന്നു. മലയാള സിനിമയോടുള്ള താത്പര്യമല്ല ഈ സ്നേഹം. താര സ്നേഹം മാത്രമാണെന്നും ബിജു തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഡോക്ടര്‍ ബിജുവിന്റെ കുറിപ്പ്

1.ഒറ്റാല്‍. (ദേശീയ, അന്തര്‍ദേശീയ , സംസ്ഥാന പുരസ്കാരങ്ങള്‍)2. പേരറിയാത്തവര്‍ (ദേശീയ, അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍)
3. കന്യക ടാക്കീസ് (ആദ്യ സംവിധായകന്‍,സംസ്ഥാന പുരസ്കാരം, നിരവധി ചലച്ചിത്ര മേളകള്‍)
4. ക്രൈം നമ്ബര്‍ 89 (ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്കാരം)
5. ഐന്‍ (ദേശീയ പുരസ്കാരം)
6.മാന്‍ഹോള്‍ (ആദ്യ സംവിധായിക, സംസ്ഥാന പുരസ്കാരം)
7.ആദിമധ്യാന്തം (ആദ്യ സംവിധായകന്‍, ദേശീയ , സംസ്ഥാന പുരസ്കാരങ്ങള്‍)
8. ഒഴിവു ദിവസത്തെ കളി ( സംസ്ഥാന പുരസ്കാരം)
9. ചായില്യം ( ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്കാരം)
10.അസ്തമയം വരെ (ആദ്യ സംവിധായകന്‍, നിരവധി ചലച്ചിത്ര മേളകള്‍)
11. മണ്റോ തുരുത്ത് (ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്കാരം)
12. ചിത്ര സൂത്രം ( ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്കാരം, നിരവധി ചലച്ചിത്ര മേളകള്‍)
13. ഒറ്റയാള്‍ പാത (സംസ്ഥാന പുരസ്കാരം)
14. ആലിഫ് ( ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്കാരം)
15. ആറടി (ആദ്യ സംവിധായകന്‍,നിരൂപക ശ്രദ്ധ നേടിയ ചിത്രം)
16. നഖരം (ആദ്യ സംവിധായകന്‍, നിരൂപക ശ്രദ്ധ നേടിയ ചിത്രം)
17. പതിനൊന്നാം സ്ഥലം (ആദ്യ സംവിധായകന്‍, നിരൂപക ശ്രദ്ധ നേടിയ ചിത്രം )
18. കരി (ആദ്യ സംവിധായകന്‍, നിരൂപക ശ്രദ്ധ നേടിയ ചിത്രം)
19. ഗപ്പി (ആദ്യ സംവിധായകന്‍, നിരൂപക ശ്രദ്ധ നേടിയ ചിത്രം )

ഭൂരിഭാഗവും ആദ്യ സംവിധായകരുടേത് ആയിരുന്നു. മിക്ക സിനിമകളും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി ദേശീയ അന്തര്‍ദേശീയ സംസ്ഥാന തലത്തില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ ആയിരുന്നു. ഈ ചിത്രങ്ങള്‍ ഒക്കെ റിലീസ് ചെയ്യാന്‍ പോലും തിയറ്ററുകള്‍ കിട്ടാന്‍ ഏറെ ബുദ്ധിമുട്ട് ആയിരുന്നു.(ഇപ്പോഴും റിലീസ് ചെയ്യാന്‍ സാധിക്കാത്ത ചിത്രങ്ങളും ഇതില്‍ ഉണ്ട്)

ഈ ചിത്രങ്ങളുടെ എല്ലാം പിന്നണിയില്‍ നിരവധി ആളുകള്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഈ ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ ചെല്ലാത്തതിനാല്‍ പ്രബുദ്ധ കേരളത്തിലെ തിയറ്ററുകളില്‍ കൂടുതല്‍ ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല
അപ്പോ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ.

ആദ്യ സംവിധായകനെയും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തിനേയും ഒക്കെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്ന,തിയറ്ററില്‍ കയറി കാണാന്‍ ആഹ്വാനം ചെയ്യുന്ന ഇത്രയേറെ “കലാ സ്നേഹികള്‍’ ഈ നാട്ടില്‍ ഉണ്ടായിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

ഈ ഉത്തമ സിനിമാ പിന്തുണക്കാരെ ഒന്നും ഇതിന് മുന്‍പ് മുകളില്‍ സൂചിപ്പിച്ച സിനിമകളുടെ വഴിയേ കണ്ടിട്ടില്ല. വെറുതെ ഓര്‍മിച്ചു എന്നേയുള്ളൂ.ഇപ്പോള്‍ ഈ ആദ്യ സംവിധായക സ്നേഹവും നല്ല സിനിമയാണെങ്കില്‍ കാണും എന്ന ടാഗും ഒക്കെ എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും.
അപ്പൊ ഇവിടെയൊക്കെ തന്നെ കാണുമല്ലോ ഈ ഹാഷ് ടാഗ് ചങ്ങാതിമാര്‍.കുറച്ച്‌ ആദ്യ സംവിധായകര്‍ പിന്നാലെ വരാനുണ്ട്.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്താന്‍ പ്രാപ്തിയുള്ളവര്‍ .
കോടി ക്ലബ്ബ് നിര്‍മാതാക്കളുടെ പിന്തുണ ഒന്നുമില്ലാത്ത ചില കുഞ്ഞു സ്വതന്ത്ര സിനിമകള്‍.

ആദ്യം അക്കമിട്ടു സൂചിപ്പിച്ച സിനിമകളെ പോല ഇനി വരുന്ന സിനിമകളോടും പ്രബുദ്ധ കേരളം പിന്‍ തിരിഞ്ഞു നില്‍ക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അപ്പോ ‘നല്ല സിനിമയാണേല്‍ കാണും’, ‘ആദ്യ സംവിധായകന്റെ സ്വപ്നം’ ‘പിന്നണിയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ ആളുകളുടെ കഷ്ടപ്പാടാണ് സിനിമ’ തുടങ്ങിയ പേരുകളില്‍ ഇപ്പോള്‍ നടന്നു വരുന്ന നാടകങ്ങളുടെ സംഘാടകര്‍ സെപ്തംബര്‍ 28 ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ.

shortlink

Related Articles

Post Your Comments


Back to top button