CinemaGeneralLatest NewsMollywoodNEWSWOODs

ദുല്‍ഖര്‍ സല്‍മാന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം..!

മമ്മൂട്ടിയുടെ പുതിയ നായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ജോയ് മാത്യു ഒരുക്കുന്ന അങ്കിള്‍ എന്ന ചിത്രത്തില്‍ കാര്‍ത്തിക രാമചന്ദ്രന്‍ നായികയാവുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ അമല്‍ നീരദ് ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്കയിലൂടെയാണ് കാര്‍ത്തിക രാമചന്ദ്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. കാര്‍ത്തികയുടെ രണ്ടാമത്തെ ചിത്രമാണ് അങ്കിള്‍. ആദ്യ ചിത്രത്തില്‍ ദുല്ഖര്‍. രണ്ടാം ചിത്രത്തില്‍ മമ്മൂട്ടി. സിനിമാ മേഖലയിലെ നായികമാര്‍ ആരും കൊതിക്കുന്ന ഭാഗ്യമാണ് കാര്‍ത്തികയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് മോളിവുഡ് ചര്‍ച്ച. എന്നാല്‍ കോമ്രേഡ് ഇന്‍ അമേരിക്കയില്‍ ദുല്‍ഖറിനെ പറ്റിച്ചിട്ടു പോകുന്ന നായിക മെഗാസ്റ്റാറിനൊപ്പം എത്തുമ്പോഴും തേപ്പായിരിക്കുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

shortlink

Related Articles

Post Your Comments


Back to top button