CinemaKollywoodLatest NewsMollywoodMovie Gossips

ബിഗ്‌ബോസ് വിജയി ആരവ് ഓവിയയെക്കുറിച്ച് പറയുന്നു

മിഴ് ടെലിവിഷൻ ഷോകളിൽ ഒന്നാമതായി മാറിയ ബിഗ് ബോസിലെ പ്രധാന ആകർഷണമായിരുന്നു മലയാളിയായ ഓവിയ ഹെലൻ എന്ന പെൺകുട്ടി.മറ്റു മത്സരാർത്ഥികൾക്കില്ലാത്ത എന്തോ ഒരു പ്രത്യേകത തമിഴ് പ്രേക്ഷകർ ഓവിയയിൽ കണ്ടിരുന്നു.

കമൽ ഹാസന്‍റെ അവതരണത്തിൽ ഷോ ഗംഭീരമായി പോകുമ്പോഴാണ് ഒപ്പമുണ്ടായിരുന്ന ആരവുമായി ഓവിയ പ്രണയത്തിലാകുന്നത്‌ പിന്നീട് പ്രണയതകർച്ചക്കും ആത്മഹത്യാശ്രമത്തിനും ശേഷമാണ് താരം ഷോയിൽ നിന്ന് പുറത്തുപോയത്.

ഒടുവിൽ കഴഞ്ഞ ദിവസം നടന്ന ബിഗ്‌ബോസ് ഫൈനലിൽ ആരവ് വിജയിയായതോടെ ഓവിയ വീണ്ടും ചർച്ചാ വിഷയമായി.ഓവിയയെ ഒഴിവാക്കിയ ആരാവിനു നേരെ ആരാധകർ തിരിഞ്ഞപ്പോൾ.തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ആരവ്.

ഓവിയയെ പ്രണയിക്കാൻ തയ്യാറാണ് പക്ഷേ സ്‌ക്രീനിൽ മാത്രം. ഇപ്പോള്‍ പ്രണയമൊന്നും മനസ്സിൽ തോന്നുന്നില്ല. എന്നുവെച്ച് ഓവിയയെ ഒഴിവാക്കുകയല്,അവർ നല്ലൊരു പെൺകുട്ടി തന്നെയാണെന്നും ആരവ് പറഞ്ഞു.വിവാദമായ ചുംബനരംഗത്തെക്കുറിച്ചും ആരവ് തുറന്നു പറഞ്ഞു. തികച്ചും സ്വാഭാവികമായി ഒരു സുഹൃത്തിനു നൽകിയ ചുംബനം മാത്രമായിരുന്നു അത്. ഓവിയക്ക് തന്നോട് പ്രണയമുണ്ടായിരുന്നു ആദ്യം തമാശയാണെന്ന് കരുതി പിന്നീട് സംഗതി സീരിയസാണെന്നു ബോദ്ധ്യമായി എന്നാൽ തനിക്കതിനോടൊന്നും താൽപര്യമില്ലെന്നും ആരവ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button