CinemaMollywoodNEWS

നവാഗത സംവിധായികയുടെ ചിത്രം പാതിവഴിയില്‍ മുടങ്ങാന്‍ കാരണം പൃഥ്വിരാജോ?

പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ‘മൈ സ്റ്റോറി’യുടെ ചിത്രീകരണം പ്രതിസന്ധിയില്‍. നവാഗതയായ റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് മറ്റു ചിത്രങ്ങളുമായി ബന്ധപ്പെട്ട്‌ തിരക്കിലായതിനാലാണ് മൈ സ്റ്റോറിയുടെ ചിത്രീകരണം നീളുന്നതെന്നാണ് വിവരം. എന്ന്‍ നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും, പാര്‍വതിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച മൈ സ്റ്റോറി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ഇതിനിടയില്‍ നിരവധി സിനിമകള്‍ ചെയ്തു കഴിഞ്ഞ പൃഥ്വിരാജ് ഈ സിനിമയോട് മൗനം പാലിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ആലോചിച്ചിരുന്നുവെങ്കിലും ഈ സാഹചര്യത്തില്‍ അതിനു കഴിയാതെ വരും. പതിനഞ്ച് കോടിയോളം ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചിത്രത്തിനാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ഈ വിഷം ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ നാളെ യോഗം ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button