Indian CinemaLatest News

നോട്ട് നിരോധനം സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാൻ : ശ്രദ്ധേയമായി ‘ദ ഫ്ലയിങ് ലോട്ടസ്’

നോട്ട് നിരോധനം എന്ന രാജ്യത്തെ ഇളക്കിമറിച്ച സംഭവത്തെ സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാന്റെ പുതിയ ഗാനം.19 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ‘ദി ഫ്ലയിങ് ലോട്ടസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നോട്ട് നിരോധനം നടപ്പിലാക്കി ഒരു വർഷം തികയുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഗാനം പുറത്തിറക്കിയത്.അമേരിക്കയിലെ പ്രശസ്തമായ സിയാറ്റൽ സിംഫണിയുടെ ഒാർക്കസ്ട്രയുടെ പശ്ചാത്തലത്തിൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ശബ്ദരേഖയുമൊക്കെ ഉൾപ്പെടുത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നിലവിലുണ്ടായിരുന്ന ആയിരം, അഞ്ഞൂറ് നോട്ടുകൾ നിരോധിച്ചു കൊണ്ട് പ്രഖ്യാപനം ഉണ്ടായത്.

വീഡിയോ കാണാം

 

shortlink

Related Articles

Post Your Comments


Back to top button