CinemaGeneralLatest NewsMollywoodNEWSWOODs

ദുല്ഖറിനും സംവിധായകനും മറുപടിയുമായി സോളോയുടെ നിര്‍മ്മാതാവ്

ബിജോയ്‌ നമ്പ്യാര്‍ – ദുല്ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ പരീക്ഷണ ചിത്രം സോളോ സിനിമയുടെ ക്ലൈമാക്സ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ അറിവോടെയല്ല ക്ലൈമാക്സ് മാറ്റിയതെന്ന് ആരോപിച്ചു സംവിധായകന്‍ രംഗത്ത് എത്തിയതും അണിയറപ്രവർത്തകർക്കിടയിൽ തന്നെ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് ദുൽഖർ സൽമാനും ഈ വിഷയത്തിൽ സംവിധായകന് പിന്തുണനൽകി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എബ്രഹാം മാത്യു എത്തിയിരിക്കുകയാണ്.

സമൂഹത്തിന് ഉൾക്കൊള്ളാൻ പറ്റാത്തൊരു ക്ലൈമാക്സ് ആയിരുന്നു സിനിമയുടേത്. അതുകൊണ്ടാണ് ആ രംഗം മാറ്റാൻ തീരുമാനിച്ചത്. ഞങ്ങളുടെ ഈ തീരുമാനത്തിൽ പ്രേക്ഷകർ നൂറുശതമാനം സന്തോഷവാന്മാരാണ്’ ഒരു മാധ്യമത്തിനോട് എബ്രഹാം മാത്യു പ്രതികരിച്ചു. സിനിമയുടെ കലക്ഷനിലും ഇത് കാണാം. ക്ലൈമാക്സ് മാറ്റിയതോടെ അമ്പത് ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button