CinemaGeneralLatest NewsMollywoodNEWSWOODs

ഡബ്ല്യൂ. സി. സി പുരുഷ വിരോധമുള്ള സംഘടനയല്ല രമ്യാ നമ്പീശന്‍

 

പുരുഷ വിരോധമുള്ള സംഘടനയല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവെന്ന് രമ്യാ നമ്പീശന്‍ . സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പേടി കൂടാതെ ജോലി ചെയ്യാന്‍ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമ്യ പറഞ്ഞു.

”ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലര്‍ത്തുന്ന സംഘടനയല്ല. സിനിമാ സെറ്റുകളില്‍ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. പിന്നാലെ അംഗത്വ വിതരണം നല്‍കും. ക്യാമ്ബെയ്ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും” രമ്യഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംഘടനയുടെ രൂപീകരണ സമയം മുതല്‍ അതിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരാളാണ് രമ്യ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ശകതമായ നിലപാടാണ് താരം എടുത്തിട്ടുള്ളത്. ഈ കേസില്‍ എന്നും ഇപ്പോഴും നടിയ്ക്കൊപ്പം ആയിരിക്കുമെന്നും താരം പറഞ്ഞു. ബീനാപോള്‍, മഞ്ജുവാര്യര്‍, റിമ കല്ലിങ്ങല്‍, വിധു വിന്സന്റ് തുടങ്ങിവര്‍ ആണ് ഡബ്ല്യൂ. സി. സിയുടെ പിന്നിലെ ശക്തികള്‍.

shortlink

Related Articles

Post Your Comments


Back to top button