CinemaLatest NewsMollywoodMovie Gossips

ജിമിക്കി കമ്മലിനെ വിമർശിച്ച് ചിന്ത ;ചിന്തയെ വിമർശിച്ച് സിനിമാ ലോകം

ലോകം മുഴുവനും നെഞ്ചിലേറ്റിയ ഗാനമാണ് ജിമ്മിക്കി കമ്മൽ.ഷാൻ റഹ്മാന്‍റെ ഈ ഗാനത്തെ വിമര്‍ശിച്ച ചിന്താ ജെറോമാണ് ട്രോളർമാരുടെ പുതിയ ഇര.’കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നാണ്’ പാട്ടിനെ കുറിച്ച്‌ സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം.

പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്ന് നമ്മള്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്നും ചിന്ത പറഞ്ഞു. ഷാന്‍ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ചിന്തയെ വിമര്‍ശിച്ച്‌.
പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ തന്‍റെ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

“ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ “പൊന്നരിവാള്‍ എങ്ങിനെ അമ്ബിളി ആവും?”, “അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങള്‍ഉത്തരം പറയേണ്ടി വന്നേനെ…!” മുരളി ഗോപി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button