CinemaGeneralKollywoodLatest NewsNEWSWOODs

നികുതി വെട്ടിപ്പ് നടത്താത്തതിനാല്‍ ഭയമില്ല; നടന്‍ വിശാല്‍

 

നികുതി വെട്ടിപ്പ് നടത്താത്തതിനാല്‍ ഭയമില്ലെന്ന് നടന്‍ വിശാല്‍. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കൂടാതെ വെള്ളിയാഴ്ച ഹാജരാകണമെന്ന് കാട്ടി വിശാലിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ഇതിനു പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

ടി ഡി എസ് 51 ലക്ഷം അടയ്ക്കാത്തതിനാലാണ് നോട്ടീസ് അയച്ചിട്ടുള്ളത്. വിശാലിന്‍റെ വീട്ടിലും ഓഫീസിലും ജി എസ് ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ചരക്ക് സേവന നികുതി അടയ്ക്കുന്നതില്‍ വെട്ടിപ്പ് നടന്നോ എന്ന് കണ്ടെത്താനാണ് റെയ് ഡ് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

വടപളനിയിലെ വിശാലിന്‍റെ ഓഫീസില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പരിശോധന തുടങ്ങിയത്. നടന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സിനിമാ സംഘടന നടികര്‍ സംഘത്തിന്‍റെയും നിര്‍മ്മാതാക്കളുടെ സംഘടന തമിഴ്നാട് ഫിലിം പ്രോഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രസിഡന്‍റുമാണ് വിശാല്‍.

 

shortlink

Related Articles

Post Your Comments


Back to top button