CinemaComing SoonLatest NewsMollywood

കോഴിക്കോടൻ സൗഹൃദങ്ങളുമായി ഗൂഡാലോചന

ചുരുക്കം സിനിമകള്‍കൊണ്ടുതന്നെ പ്രേഷകരുടെ ഇഷ്ടം നേടിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. സംവിധായകനാകാന്‍ ഒരുങ്ങുന്ന ധ്യാന്‍ ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ കുപ്പായം അണിഞ്ഞിരിക്കുകയാണ്, ധ്യാന്‍ ശ്രീനിവാസന്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന ഗൂഢാലോചനക്കാണ് അദ്ദേഹം തിരക്കഥ ഒരുക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രം തോമസ് സെബാസ്റ്റ്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
നിരഞ്ജന അനൂപാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തില്‍ അജു വര്‍ഗീസും, ശ്രീനാഥ് ഭാസിയും, ഹരീഷ് കണാരനും ധ്യാനിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവംബര്‍ 3 നു തീയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button