CinemaMollywoodNEWSUncategorized

പൃഥ്വിരാജിന്‍റെ പുതിയ ചിത്രം നവംബര്‍ ആദ്യവാരം ആരംഭിക്കും

മലയാളത്തില്‍ ഒട്ടേറെ മികച്ച പ്രോജക്റ്റുകളാണ് പൃഥ്വിരാജിനെ കാത്തിരിക്കുന്നത്. സമ്മിശ്ര പ്രതികരണം നേടിയ പൃഥ്വിരാജിന്റെ ‘ആദം ജോണ്‍’ ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കതെയാണ് കടന്നു പോയത്. ബോക്സോഫീസില്‍ പുതിയ ചരിത്രം എഴുതാന്‍ തയ്യാറെടുത്തു കൊണ്ട് അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രം നവംബര്‍ ആദ്യവാരം ഊട്ടിയില്‍ ആരംഭിക്കും. നസ്രിയ നായികയാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് എം. രഞ്ജിത്താണ്. നസ്രിയയും, പാര്‍വതിയുമാണ് ചിത്രത്തിലെ നായികമാര്‍.

റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജിപ്പോള്‍. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. മൈ സ്റ്റോറിയിലും പാര്‍വതി തന്നെയാണ് പൃഥ്വിരാജിന്‍റെ നായികയാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button