CinemaGeneralMollywoodNEWSWOODs

ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ, പലര്‍ക്കും അസൂയ ഉണ്ടാകും; പ്രതാപ് പോത്തന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അരസ്ട്ടിലായപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ധാരാളം പേര്‍ രംഗത്ത് എത്തി. എന്പതിലധികം ദിവസം റിമാന്റില്‍ കഴിഞ്ഞ ദിലീപ് ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് അറസ്റ്റിലായ സംഭവം ദുരൂഹത നിറഞ്ഞതാണെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ദിലീപ് കേസില്‍ ചില ദുരൂഹതകള്‍ നടന്നിട്ടുണ്ടെന്നും എന്തിനു വേണ്ടിയാണ് ദിലീപിനെ ഇത്രയും നാള്‍ ജയിലില്‍ പിടിച്ചിട്ടതെന്നും പ്രതാപ് പോത്തന്‍ ചോദിക്കുന്നു.

‘എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിനു പിന്നിലുണ്ടെന്ന് തോന്നുന്നു. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ, പലര്‍ക്കും അസൂയ ഉണ്ടാകും’. – പ്രതാപ് പോത്തന്‍ പറയുന്നു.

എന്നെ കാണാന്‍ വരുന്ന ഒരു വനിതാ ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഞാന്‍ ദേഷ്യത്തില്‍ ഒരു മറുപടി നല്‍കിയെന്ന് കരുതുക, അടുത്ത നിമിഷം അവര്‍ പുറത്തിറങ്ങി ഇത്തരമൊരു ആരോപണമുന്നയിച്ചാല്‍ ഞാനും അകത്താകില്ലേ. സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്‍ ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോയെന്ന ചോദ്യത്തിന് രാധികയില്‍ നിന്നും വിവാഹമോചനം നേടിയ കാലത്ത് അതിന്റെ പ്രത്യാഘാതം നന്നായി അനുഭവിച്ചയാളാണ് താനെന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി. പക്ഷേ അതിനെ കുറിച്ചു തന്നെ ആലോചിച്ച് വിഷമിക്കാത്തതിനാല്‍ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ നിരാശയുമില്ല- പ്രതാപ് പോത്തന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button