CinemaGeneralLatest NewsMollywoodNEWSWOODs

മോഹൻലാൽ ചിത്രം ‘മഹാഭാരത’ത്തെക്കുറിച്ച് സംവിധായകന്‍ വി എ ശ്രീകുമാർ മേനോന്‍

എം ടി വാസുദേവൻ നായരുടെ എക്കാലത്തെയും മികച്ച നോവല്‍ രണ്ടാമൂഴത്തിനു ദൃശ്യ ഭാഷ്യം ഒരുക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാർ മേനോന്‍. മോഹൻലാലിനെ നായകനായി ഒരുക്കുന്ന ചിത്രത്തിനു ‘മഹാഭാരതം’ എന്നാണു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ ചിത്രം പ്രദർശനത്തിന് എത്തിക്കാനാണ് നീക്കം.

രണ്ടാമൂഴത്തിന്റെ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ളവർക്കായി, താന്‍ ജനുവരി പത്തൊമ്പതോടു കൂടി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പ്രവാസി വ്യവസായി ബി.ആര്‍ ഷെട്ടിയാണ്

മോഹൻലാൽ-ശ്രീകുമാർ മേനോന്‍ കൂട്ടുകെട്ടിൽ ഒടിയൻ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button