CinemaGeneralLatest NewsMollywoodNEWSWOODs

ദിലീപിനൊപ്പുണ്ടായിരുന്ന 25 ദിവസങ്ങളെക്കുറിച്ച് സിമര്‍ജീത്

 

ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് സിഖ് താരം സിമര്‍ജീത് സിങ് നാഗ്ര. ദിലീപ് നായകനാവുന്ന കമ്മാരസംഭവത്തിലൂടെയാണ് സിമര്‍ജീത്തിന്റെ മലയാളം അരങ്ങേറ്റം. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം ഒരുഅഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. കമ്മാരസംഭവത്തിലെ പ്രധാനമൂന്നുകഥാപാത്രങ്ങളില്‍ ഒരാളാണ് ഈ പഞ്ചാബുകാരന്‍.

സിമാര്‍ജീത്തിന്റെ വാക്കുകള്‍ ഇങ്ങനെ…‘മലയാളത്തില്‍ നിന്നും സൂപ്പര്‍താരത്തെ തിരഞ്ഞെടുത്ത് സര്‍ദാര്‍ ജിയായി വേഷം കെട്ടിക്കാതെ യഥാര്‍ത്ഥ സിഖ് നടനെ അഭിനയിപ്പിച്ചതില്‍ അവരോട് കടപ്പാട് ഉണ്ട്. സിനിമയില്‍ ശക്തമായ വേഷമാണ് എന്റേത്. മൂന്നുകാലഘട്ടങ്ങള്‍ പറഞ്ഞുപോകുന്നു. കഥാപാത്രത്തെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. ഒരുകാര്യം പറയാം കമ്മാരസംഭവത്തിന്റേത് വളരെ വ്യത്യസ്തമാര്‍ന്ന പ്രമേയമാണ്. മലയാളത്തിലെ സഹതാരങ്ങള്‍ ഒരുപാട് സഹായിച്ചു. അവരുടെ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള താരത്തെപ്പോലെയാണ് എന്നെയും നോക്കിയത്’

ദിലീപിനൊപ്പമുള്ള അനുഭവം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാഡയും തലക്കനവുമില്ലാത്ത സെലിബ്രിറ്റിയാണ് ദിലീപെന്നും കമ്മാരസംഭവം ടീമിനോടൊപ്പം പ്രവര്‍ത്തിച്ച 25 ദിനങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ലയെന്നും സിമര്‍ജീത് പറഞ്ഞു .

 

shortlink

Related Articles

Post Your Comments


Back to top button