CinemaGeneralLatest NewsMollywoodNEWSWOODs

കൂടെ അഭിനയിച്ചതിനെക്കാള്‍ കൂടുതല്‍ ചിത്രങ്ങളില്‍ അയാളെന്നെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്; കെ പി എ സി ലളിത

സൂപ്പര്‍താരങ്ങള്‍ക്കാണ് സിനിമയില്‍ മുന്‍തൂക്കം. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇഷ്ടമില്ലാത്ത നടിമാരെ അവര്‍ ഒതുക്കുകയും ചെയ്യും. മലയാളത്തിന്റെ എക്കാലത്തെയും മികച്ച അമ്മ വേഷങ്ങള്‍ കൈകാര്യം ചെയ്ത കെ പി എ സി ലളിതയാണ് ഇത് തുറന്നു പറയുന്നത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് അടൂർ ഭാസി അത്തരം ഒരു അധികാര കേന്ദ്രമായിരുന്നു എന്ന് കെ പി എ സി ലളിത ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

“അടൂർ ഭാസിയോടൊത്ത് ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തിൽ നിന്നും അയാളെന്നെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്….” ലളിത മനസ് തുറക്കുന്നത് ആത്മകഥയായ ‘കഥ തുടരും’ എന്ന പുസ്തകത്തിലെ ‘അറിയപ്പെടാത്ത അടൂർഭാസി’ എന്ന അദ്ധ്യായത്തിലാണ്. അടൂർഭാസി എന്ന നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് ആ അദ്ധ്യായം.

പുസ്തകത്തിലെ പ്രസക്ത ഭാഗം

ഒരു ദിവസം രാത്രി അടൂർഭാസി വീട്ടിൽ വന്നു. രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞു പോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ട് പറയുകയാണ്:

” ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എൻ്റെ കാറ് ലളിതാമ്മയ്ക്ക് തരാം.. “

എനിക്കന്ന് കാറൊന്നുമില്ല. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. യാത്ര ചെയ്യാൻ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം. കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം… അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം…!

വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ല…. “
[കഥ തുടരും…]

shortlink

Related Articles

Post Your Comments


Back to top button