CinemaGeneralLatest NewsNEWSTollywoodWOODs

വിവാഹവാഗ്ദാനം നൽകി പീഡനം; നടന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബാഹുബലിയിലൂടെ ശ്രദ്ധേയനായ നടന്‍ അറസ്റ്റില്‍. വെങ്കട പ്രസാദ് എന്ന തെലുങ്ക് നടനെയാണ് ഹൈദരാബാദ് ജൂബിലി പൊലീസ് അറസ്റ്റ് ചെയ്തത്. ബാഹുബലി ആദ്യഭാഗത്തിൽ നായകകഥാപാത്രമായ പ്രഭാസിന്റെ വളർത്തച്ഛന്റെ വേഷത്തിലാണ് പ്രസാദ് എത്തിയത്. ഹൈദരാബാദിലെ പ്രസാദ് ഐമാക്സ് മൾടിപ്ലക്സിന്റെ മാനേജർ കൂടിയാണ് വെങ്കട.

തന്നെ കഴിഞ്ഞ ഏഴു വര്‍ഷമായി പ്രസാദ്  ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രസാദ് ഐമാക്സിലെ ജോലിക്കാരിയാണ് യുവതി.

പത്തുവര്‍ഷത്തിനു മുന്പ് വിവാഹിതയായ യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇതിനിടയിലാണ് പ്രസാദുമായി യുവതി അടുപ്പത്തിലായത്. തന്നെ ഒഴിവാക്കാന്‍ പ്രസാദ് ശ്രമിക്കുന്നുണ്ടെന്ന് സംശയം തോന്നിയ യുവതി തന്നെ വിവാഹം ചെയ്യണമെന്നു ആവശ്യപ്പെട്ടു. എന്നാല്‍ പ്രസാദ് തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. കൂടാതെ തന്നെ രണ്ടു വട്ടം ഗര്ഭിനിയാകിയെന്നും നിര്‍ബന്ധിച്ച് അബോര്‍ഷന്‍ നടത്തിയെന്നും പ്രസാദിനെതിരെ നല്‍കിയ പരാതിയില്‍ യുവസ്തി പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button