BollywoodLatest News

ആ സംഭവം മാനസികമായി തളര്‍ത്തിയെന്ന് മഹിറ ഖാന്‍

പാകിസ്ഥാൻ താരം മഹിറ ഖാന്‍ രൺബീർ കപൂറുമൊത്ത് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.മഹീറയുടെ വസ്ത്രധാരണവും രൺബീർ മഹീറയെ കാണാൻ പോയതുമൊക്കെ വലിയ ചർച്ചാ വിഷയമായിരുന്നു.എന്നാൽ ആ സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് ഒരു അഭിമുഖത്തിൽ മഹീറ തുറന്നു പറഞ്ഞു.

മാനസികമായി വല്ലാതെ തളര്‍ത്തിയ സംഭവമായിരുന്നു അത്. ഈ വിവാദത്തില്‍ പ്രതികരിക്കില്ലെന്ന് കരുതിയതും അത് കൊണ്ടാണ്.എന്നാല്‍ ഇപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറയാനുള്ള മാനസിക അവസ്ഥ തനിക്കുണ്ടെന്നും താരം പറയുന്നു.തനിക്കെതിരെ പ്രചരിച്ച ട്രോളുകളെക്കുറിച്ചൊന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ത്തിയവരോട് യാതൊരുവിധ പരാതിയും തനിക്കില്ലെന്നും മഹീറ പറഞ്ഞു.

രൺബീറിനെ കാണാൻ പോയത് വ്യക്തിപരമായ കാര്യമാണ്.കൂടാതെ ആരാധകരുടെ നിർബന്ധപ്രകാരം സിഗരറ്റ് ഉപയോഗം നിർത്തിയെന്നും മഹീറ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button