CinemaEast Coast SpecialFilm ArticlesGeneralIndian CinemaKollywoodLatest NewsMollywoodNEWSSpecialTollywood

മോനിഷ ഓര്‍മ്മയായിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍

മലയാള സിനിമാസ്വാദകര്‍ക്ക് തീരനഷ്ടമേകി മോനിഷ എന്ന അഭിനേത്രി തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. അഭിനയലോകത്ത് തിളങ്ങി നില്‍ക്കവേയാണ് ഈ താരം അകാലത്തില്‍ പൊലിഞ്ഞു പോയത്. കുറഞ്ഞ കാലം കൊണ്ട് നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്ത മോനിഷ ചേര്‍ത്തലയില്‍ ഉണ്ടായ ഒരു വാഹനാപകടത്തിലാണ് മരിക്കുന്നത്. ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം കൂടിയായിരുന്നു. കൂടാതെ നിരവധി സിനിമകളില്‍ ആണ് പ്രധാന വേഷങ്ങളില്‍ മോനിഷ അഭിനയിക്കാനിരുന്നത്.വെറും ആറു വര്ഷം മാത്രം സിനിമയുടെ മാസ്മരിക ലോകത്ത് താരറാണിയായി വിരാജിച്ച ശേഷമായിരുന്നു ഈ അനുഗ്രഹീത കലാകാരിയെ വിധി തട്ടിയെടുത്തത്.

മോനിഷ എന്ന പേര് ഇന്നും സിനിമാസ്വാദകര്‍ക്ക് തീരാവേദനയാണ് സമ്മാനിക്കുന്നത്. മകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോഴെല്ലാം മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുടെ വാക്കുകള്‍ പ്രേക്ഷകര്‍ക്ക് നൊമ്പരമാണ് സമ്മാനിക്കുന്നത്. പതിനാലാമത്തെ വയസ്സില്‍ നഖക്ഷതങ്ങള്‍ എന്ന ഹരിഹരന്‍ ചിത്രത്തിലൂടെയാണ് മോനിഷ അഭിനയലോകത്ത്‌ എത്തുന്നത്‌. 1986ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി അംഗീകാരങ്ങള്‍ ആണ് മോനിഷയ്ക്ക് നേടിക്കൊടുത്തത്. പതിനാലാമത്തെ വയസ്സില്‍ ദേശീയ അവാര്‍ഡ് നേടിയ നടിയെന്ന ബഹുമതിയും മോനിഷയ്ക്ക് സ്വന്തം. ഋതുഭേതം, സായം സന്ധ്യ എന്നീ ചിത്രങ്ങളിലും അതേ വര്‍ഷം അഭിനയിച്ചു.

കുടുംബസുഹൃത്തായ പ്രശസ്ത തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായരാണ് മോനിഷയെ സിനിമാരംഗത്ത് പരിചയപ്പെടുത്തുന്നത്. മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്‌), ദ്രാവിഡൻ തുടങ്ങിയ തമിഴ്‌ ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ(1988) എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. വീണ്ടും ‘ആര്യന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ മടങ്ങിയെത്തിയ മോനിഷയെ കാത്തിരുന്നത് കൈനിറയെ ചിത്രങ്ങളായിരുന്നു. അഥിപന്‍, കുറുപ്പിന്റെ കണക്കുപുസത്കം, പെരുന്തച്ചന്‍, ചമ്പക്കുളം തച്ചന്‍ ,കടവ്, തലസ്ഥാനം,കുടുംബസമേതം, കമലദളം തുടങ്ങിയ ചിത്രങ്ങള്‍ ഈ അഭിനേത്രിയുടെ അഭിനയമികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ചെപ്പടിവിദ്യ യാണ് അവസാനസിനിമ. 1992 ഡിസംബര്‍ അഞ്ചിനായിരുന്നു മോനിഷയെ അപകടരൂപത്തില്‍ മരണം തട്ടിയെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button