GeneralIndian CinemaLatest NewsNEWS

കയ്യടിക്കെടാ മക്കളെ… പുതിയ ലുക്കില്‍ മണികണ്ഠന്‍ അഭിനയിച്ച ഗാനം വൈറലാകുന്നു (വീഡിയോ)

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ മണികണ്ഠന്‍ അഭിനയിച്ച ‘പ്രേമാനന്ദന്‍’ എന്ന വീഡിയോ ആല്‍ബം സോഷ്യല്‍ മീഡിയായില്‍ തരംഗമാകുന്നു. പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വേഷവിധാനത്തോടെ വ്യത്യസ്തമായ ലുക്കിലാണ് മണികണ്ഠന്‍ ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. മണികണ്ഠന്‍ ആദ്യമായാണ് ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിക്കുന്നത്. സതീശന്‍ എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ടി സ്റ്റുഡിയോസിന്റെ പ്രൊഡക്ഷനില്‍ ജാന്വി നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാനം പ്രവീണ്‍ വിനീഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button