GeneralLatest NewsMollywood

മീ ടു വിവാദം; മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ

സിനിമാ ലോകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയമാണ് മീ ടു. എന്നാല്‍ മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന നടന്‍ മോഹന്‍ലാലിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ രംഗത്ത്.

മോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് മീറ്റിങ്ങുകളിലൊക്കെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീ ടു മൂവ്‌മെന്റിനെതിരേ ഇത്തരത്തില്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് മനസ്സിലാകുമെന്നും പത്മപ്രിയ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

മലയാളസിനിമയില്‍ നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെ മീ ടു ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു മീ ടൂ ക്യാമ്പയിന്‍ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടൂ കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞത്. പ്രകാശ് രാജ്, രേവതി എന്നിവരടക്കമുള്ളതാരങ്ങള്‍ മോഹന്‍ലാലിന്റെ ഈ അഭിപ്രായത്തോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button