Latest NewsMollywood

സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഉടനെത്തുന്നു

ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആരാധകരെ നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. താരത്തിന്റെ ഓരോ ചിത്രവും വളരെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ഇപ്പോഴിതാ താരം ആദ്യമായി ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

രംഗീല എന്ന് പേരിട്ട ചിത്രത്തിനായുളള കാത്തിരിപ്പിലാണ് നടിയുടെ ആരാധകര്‍. സന്തോഷ് നായരാണ് സണ്ണിയുടെ രംഗീല സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സാന്ദ്ര ലോപ്പസ് എന്ന താരസുന്ദരിയായിട്ടാണ് സണ്ണി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ചിത്രത്തില്‍ മുഴുനീള വേഷമാണ് സണ്ണിയ്‌ക്കെന്നും സിനിമയ്ക്കുളള ചിത്രീകരണ രംഗമായി ഒരു ഐറ്റം സോംഗുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി ഒന്നിന് ഗോവയിലാണ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെയും ഗോവയിലെയും ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും രംഗീലയുടെ ലൊക്കേഷനുകളാണ്. ഗോവയില്‍ നിന്നും ഹംപിയിലേക്ക് ഒരുകൂട്ടം ആളുകള്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സുരാജ് വെഞ്ഞാറമൂട്,ഹരീഷ് കണാരന്‍,സലീം കുമാര്‍, അജു വര്‍ഗീസ്,രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സനില്‍ എബ്രഹാം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ബാക്ക് വാട്ടര്‍ സ്റ്റുഡിയോയയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button