CinemaMollywoodNEWS

ബള്‍ബ് തുടരെ തുടരെ പൊട്ടി : പഠനകാലത്ത്‌ സംവിധായകന്‍ സിദ്ധിഖ് നേരിട്ട പ്രതിസന്ധി!

ഇന്ത്യന്‍ സിനിമാ ലോകത്ത് പോലും സംവിധായകന്‍ സിദ്ധിഖിന്റെ നാമം അറിയപ്പെട്ടു കഴിഞ്ഞു, ചെറിയ സിനിമാ മോഹവുമായി ഫാസിലിനൊപ്പം സഹാസംവിധയകനായി കൂടിയ സിദ്ധിഖ് പിന്നീടു ലാലുമായി ചേര്‍ന്ന് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ എഴുതിയുണ്ടാക്കുകയും അവ ജനപ്രിയമായ രീതിയില്‍ സ്ക്രീനില്‍ ആവിഷ്കരിക്കുകയും ചെയ്തു. നിരവധി പ്രതിസന്ധികളെയും ത്യഗങ്ങളെയും അതിജീവിച്ചാണ് സിദ്ധിഖ് ഇന്നത്തെ സിദ്ധിഖായത്.

കോളേജ് പഠനകാലത്തെ ഒരു രസകരമായ അനുഭവത്തെക്കുറിച്ച് പങ്കിടുകയാണ് താരം

 
“പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്കൂളില്‍ ക്ലാര്‍ക്കായി ജോലി കിട്ടിയിരുന്നു, പിന്നീടു ഡിഗ്രി പഠനം പൂര്‍ത്തിയാക്കാന്‍ കോളേജിലെ വൈകുന്നേര ബാച്ചിലാണ് ചേര്‍ന്നത്. വൈകുന്നേരത്ത് ഞാന്‍ മാത്രമായിരുന്നു വിദ്യാര്‍ഥിയായി ഉണ്ടായിരുന്നത്,എനിക്ക് മാത്രം ക്ലാസെടുക്കാനായി അധ്യാപകര്‍ അവിടെ വരും. മോര്‍ണിംഗ് ബാച്ചിലെ കുട്ടികള്‍ക്ക് കോളേജിലെ ക്ലാസ് മുറിയില്‍ ഒരു ബള്‍ബ് കിടക്കുന്നത് കൗതുകമാണ്, അത് കൊണ്ട് തന്നെ ബള്‍ബ് പൊട്ടിക്കുക അവരുടെ ഹോബിയായി. അങ്ങനെ ഞാന്‍ സ്ഥിരമായി അവിടെ ബള്‍ബ് കൊണ്ട് വന്നിടുകയും അവര്‍ തുടരെ തുടരെ പൊട്ടിക്കുകയും ചെയ്യും. അങ്ങനെ രണ്ടുമൂന്ന് തവണ ബള്‍ബ് പൊട്ടിയതോടെ ഞാന്‍ തന്നെ ഇടുന്ന ബള്‍ബ് രാത്രിയില്‍ ഊരിമാറ്റും, വൈകുന്നേരം ഞാന്‍ തന്നെ അത് വീണ്ടുമിടും,അങ്ങനെ അവിടുത്തെ ഒറ്റമുറി വെളിച്ചത്തിന് ഞാന്‍ പരിഹാരം കണ്ടെത്തി. അതൊക്കെ വളരെ രസകരമായ പഠനകാലമായിരുന്നു”, സിദ്ധിഖ് പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button