Latest NewsMollywood

പൃഥ്വിരാജും മംമതയും പ്രണയജോഡികളായി ; നയനിലെ ഗാനം പുറത്ത്

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള രണ്ടു ജോഡികളാണ് പൃഥ്വിരാജും മംമതയും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നയൻ (ഒമ്പത്).പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രത്തിലെ റൊമാന്റിക് വീഡിയോ ഗാനം ‘അകലെയൊരു താരകമായ് ‘അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനും ആനി ആമിയും ചേര്‍ന്നാണ്. ഹരിനാരായണന്‍, പ്രീതി നമ്ബ്യാര്‍ എന്നിവരുടേതാണ് വരികള്‍. സംഗീതം ഷാന്‍ റഹ്മാന്‍.ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദാണ് ചിത്രം ഒരുക്കുന്നത്.

അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. ‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button