BollywoodGeneralLatest News

കഴുത്തിൽ പിടിച്ചു വലിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമം; നടന്‍ രക്ഷപ്പെട്ടത് കാറില്‍ കയറി

തങ്ങളുടെ ആരാധനാ പാത്രങ്ങളായ താരങ്ങളെ കാണാനും സെല്‍ഫി എടുക്കാനും ആരാധകര്‍ക്ക് വലിയ താത്പര്യമാണ്. അതുകൊണ്ട് തന്നെ പൊതു ഇടങ്ങളിലും ഷൂട്ടിംഗ് സ്ഥലത്തും ഇതിനായി തിക്കും തിരക്കുമാണ് എന്നാല്‍ ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിയ്ക്ക് സെല്‍ഫിയില്‍ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നിരിക്കുകയാണ്.

തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കാണ്‍പൂരില്‍ നവാസുദ്ദീൻ സിദ്ദിഖി എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ ചുറ്റും കൂടി. ആള്‍ത്തിരക്കിനിടെ കാറിലേക്ക് കയറാന്‍ പോയ സിദ്ദിഖിയെ ഒരു കൂട്ടം ആളുകള്‍ കഴുത്തിൽ പിടിച്ചു വലിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട്, സിദ്ദിഖിയെ മോചിപ്പിച്ച് കാറില്‍ കയറ്റി വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button