GeneralLatest NewsMollywood

സിനിമയില്‍ നിന്നും ഔട്ട്‌ ആക്കിയോ? അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണം വെളിപ്പെടുത്തി ഹരിശ്രീ അശോകന്‍

ആൻ ഇന്റെർനാഷനൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ഹരിശ്രീ അശോകന്‍. സൂപ്പര്‍ താര ചിത്രങ്ങളിലെ ഹിറ്റ് കോമ്പിനേഷന്‍ ആയിരുന്ന താരം അഭിനയത്തില്‍ സജീവമല്ല. അതിനു കാരണം സംവിധായകന്‍ ആകുന്നത് മാത്രമല്ലെന്ന് തുറന്നു പറയുകയാണ്‌ താരം.

”തന്റെ കന്നി ചിത്രത്തിന്‍റെ പൂര്‍ത്തികരണത്തിനായി ഒന്നരവർഷത്തോളമെടുത്തു. ആ സമയത്ത് ഒരുപാട് ചിത്രങ്ങൾ ഞാൻ ഒഴിവാക്കി. അഭിനയിക്കേണ്ട എന്നു കരുതിയല്ല. ഈ സിനിമയ്ക്കു വേണ്ടിയും അല്ല. വന്നതൊക്കെ അത്ര നല്ല സിനിമകളായിരുന്നില്ല. കാശിനുവേണ്ടിയാണെങ്കിൽ എനിക്കതു ചെയ്യാമായിരുന്നു. ആദ്യ കാലങ്ങളിൽ സെലക്ടീവായിരുന്നില്ല. ‌കിട്ടുന്ന എല്ലാം വേഷങ്ങളും അഭിനയിക്കാനുള്ള ഒരു കൊതി കൊണ്ട് ചെയ്തു. കാരണം ആദ്യകാലങ്ങളിൽ നമുക്ക് സിനിമകൾ വേണം, നമ്മൾ തിരക്കായിരിക്കണം, ജനങ്ങളുടെ മനസ്സിൽ പതിയണം. പിന്നീട് നല്ലവേഷങ്ങൾ തിരഞ്ഞെടുക്കും. അതുകഴിഞ്ഞ് പുതിയ ആളുകൾ വരുമ്പോൾ സിനിമകളുടെ എണ്ണം കുറയും. ” ഹരിശ്രീ അശോകന്‍ പറയുന്നു.

എന്നാല്‍ ഒരാളെ വേറൊരാൾക്കും ഔട്ടാക്കാൻ പറ്റില്ലെന്നും താരം പറയുന്നു. ” എനിക്ക് നല്ലതാണെന്ന് തോന്നുന്ന സിനിമകളാണ് ഞാനിപ്പോൾ ചെയ്യുന്നത്. നല്ല വേഷങ്ങൾ ചെയ്ത സിനിമകളും ഓടാതിരുന്നിട്ടുണ്ട്. ഇടയ്ക്ക് ചില ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള റോളുകളാണ് ഇനി ചെയ്യാൻ ആഗ്രഹിക്കുന്നതും. അങ്ങനെയുള്ള ഒരു വേഷമായിരുന്നു ബാവൂട്ടിയുടെ നാമത്തിൽ എന്ന രഞ്ജിയേട്ടന്റെ സിനിമയിൽ ചെയ്തത്. ” ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button