GeneralLatest NewsMollywood

അച്ഛനെ കുറിച്ച്‌ അവര്‍ മോശമായി സംസാരിച്ചു; ആ കോളേജ് പഠനം ഉപേക്ഷിച്ചത് വെളിപ്പെടുത്തി നടന്‍ അര്‍ജ്ജുന്‍

താരങ്ങളുടെ മക്കളായാല്‍ പലപ്പോഴും സെലിബ്രിറ്റി പദവി മക്കള്‍ക്കും കിട്ടാറുണ്ട്. അതുകൊണ്ട് തന്നെ താര മക്കള്‍ക്ക് മാതാപിതാക്കളുടെ സെലിബ്രിറ്റി സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ബാധ്യത ഉണ്ടാകാറുണ്ട്. അത്തരത്തിലുളള ഒരു സംഭവം ജീവിതത്തില്‍ നേരിട്ടതിനെക്കുരിച്ചു തുറന്നു പറയുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. തന്റെ അച്ഛനെ കുറിച്ച്‌ മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് കോളേജിലെ പഠിത്തം അവസാനിപ്പിച്ച്‌ ഇറങ്ങി പോന്നതിനെക്കുറിച്ച് റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറയുന്നു.

നടന്‍ ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍. നടനായി അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ അച്ഛന്റെ സെലിബ്രിറ്റി പദവി പോസിറ്റീവായും നെഗറ്റീവായും ബാധിച്ചിട്ടുണ്ടെന്ന് പറയുന്നു. ”ബി കോമായിരുന്നു താന്‍ പഠിച്ചത്. മൂന്ന് സപ്ലിയുണ്ടായിരുന്നു തനിക്ക്. അതിന്റെ ഉത്തരവാദിത്വം തനിയ്ക്കും അതുപോലെ കോളേജിനുമുണ്ട്. താടി വളര്‍ത്തിയതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ഒരു സെമസ്റ്ററിലാണ് തനിയ്ക്ക് മൂന്ന് സപ്ലി അടിച്ചത്. അങ്ങനെ ഒരു കോളേജിലെ പഠിത്തം അവസാനിപ്പിച്ച്‌ മറ്റൊരു കോളേജിലെത്തി.

പരീക്ഷ ഫീസ് അടയ്ക്കാനായി കോളേജില്‍ എത്തിയപ്പോള്‍ അവിടത്തെ പ്രിന്‍സിപ്പാള്‍ പ്രശ്നമുണ്ടാക്കി. എന്റെ അച്ഛനെ കുറിച്ച്‌ മോശമായി സംസാരിച്ചു . അങ്ങനെ അവിടെ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയായിരുന്നു. അങ്ങനെയാണ് തുറവൂരിലെ കോളേജില്‍ ചേര്‍ന്നത്. താടി വളര്‍ത്തിയതിന്റെ പേരില്‍ അവിടെ പരീക്ഷ എഴുതാന്‍ സമ്മതിച്ചിരുന്നില്ല. പരീക്ഷകളില്‍ തോല്‍ക്കുമ്പോഴും അച്ഛന്റെ പേര് പറഞ്ഞ് വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ഹരിശ്രീ അശോകന്റെ മകനല്ലേ ഇങ്ങനെ തോറ്റ് നടന്നോ എന്നൊക്കെ” അര്‍ജുന്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button