GeneralLatest NewsMollywood

മോഹന്‍ലാലിനൊപ്പം ’10 ഇയര്‍ ചാലഞ്ച്’!!

ആദ്യം ഇരുവരും ഒന്നിച്ചത് ബ്ലസ്സി ഒരുക്കിയ ഭ്രമരം എന്ന ചിത്രത്തിലായിരുന്നു.

നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മുരളി ഗോപിയും ഒന്നിച്ച ചിത്രമാണ്‌ ലൂസിഫര്‍. ആദ്യം ഇരുവരും ഒന്നിച്ചത് ബ്ലസ്സി ഒരുക്കിയ ഭ്രമരം എന്ന ചിത്രത്തിലായിരുന്നു. മോഹന്‍ലാല്‍ ശിവന്‍കുട്ടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമരത്തില്‍ ഡോ: അലക്‌സ് വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിച്ചത്. പത്ത് വര്‍ഷത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തിരക്കഥയൊരുക്കിക്കൊണ്ട് അദ്ദേഹം വീണ്ടും മോഹന്‍ലാലുമായി ഒന്നിച്ചു.

’10 ഇയര്‍ ചാലഞ്ച്’ എന്ന പേരില്‍ ഭ്രമരത്തിന്റെയും ലൂസിഫറിന്റെയും സെറ്റുകളില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചിരിക്കുകയാണ് അദ്ദേഹം. ‘ഒപ്പം അഭിനയിക്കാനും അദ്ദേഹത്തിനുവേണ്ടി എഴുതാനുമുള്ള ഭാഗ്യവും ബഹുമതിയും ലഭിച്ചു. ഇതിഹാസത്തിനൊപ്പം’ എന്ന കുറിപ്പുമായാണ് മോഹന്‍ലാലുമൊത്തുള്ള ചിത്രങ്ങള്‍ മുരളി ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button