CinemaMollywoodNEWS

തെങ്കാശിപ്പട്ടണം കണ്ടതും ഞാന്‍ കളംമാറ്റി ചവിട്ടി : മീശമാധവന്‍റെ ഐതിഹാസികമായ വിജയത്തിന് പിന്നില്‍!

ക്ലാസ് ടച്ചില്‍ ഒരു ആക്ഷന്‍ കഥ സ്ക്രീനിലെത്തിച്ച ലാല്‍ ജോസും ടീമിനും പരാജയം രുചിക്കാനായിരുന്നു വിധി

രണ്ടാം ഭാവം എന്ന ചിത്രമാണ് ലാല്‍ ജോസ് എന്ന സംവിധായകന് വാണിജ്യ സിനിമയിലേക്കുള്ള ഊന്നല്‍ നല്‍കിയത്, ക്ലാസ് ടച്ചില്‍ ഒരു ആക്ഷന്‍ കഥ സ്ക്രീനിലെത്തിച്ച ലാല്‍ ജോസും ടീമിനും പരാജയം രുചിക്കാനായിരുന്നു വിധി, സുരേഷ് ഗോപി നായകനായ രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയത്തില്‍ നിന്ന് ലാല്‍ ജോസ് കരകയറിയത് മറ്റൊരു സുരേഷ് ഗോപി ചിത്രം കാണാനിടയായാതോടെയാണ്…

സഫാരി ടിവിയില്‍ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ അതിനെക്കുറിച്ച് ലാല്‍ ജോസ് പറയുന്നതിങ്ങനെ

എന്റെ റൂമിലേക്ക് കയറിവന്നു അദ്ദേഹം എന്റെ സിനിമയുടെ കുറ്റങ്ങള്‍ മുഴുവന്‍ പറഞ്ഞു തുടങ്ങി, ബുദ്ധിജീവി പ്രയോഗം നടത്തി നിങ്ങള്‍ ഒരു സിനിമയെ നശിപ്പിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്”രണ്ടാം ഭാവം’ എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ ലാല്‍ ജോസിനോട് മറ്റൊരു സംവിധായകന്‍ റാഫി പറഞ്ഞ കാര്യമാണ് മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

“‘മീശ മാധവന്‍’ സിനിമയുടെ ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു ലാല്‍ ജോസ് റാഫി മെക്കാര്‍ട്ടിനെ ഹോട്ടല്‍ മുറിയില്‍ വെച്ച് കണ്ടുമുട്ടിയത്.’തന്നോട് എനിക്ക് ഭയങ്കര ദേഷ്യമുണ്ടെടോ, എന്നായിരുന്നു സംവിധായകന്‍ റാഫി എന്നെ ആദ്യം കണ്ടപ്പോള്‍ പറഞ്ഞത്, കാരണം തിരക്കിയപ്പോള്‍ ‘രണ്ടാം ഭാവം’ സിനിമയുടെ പരാജയത്തെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. നല്ലൊരു ആശയം സിനിമയിലുണ്ടായിട്ടും കോമേഴ്സ്യല്‍ സാധ്യതയെ അപ്പാടെ തള്ളിയതാണ് ചിത്രത്തിന്റെ പരാജയമെന്നായിരുന്നു റാഫിയുടെ വാദം, എനിക്കും അത് ശരിയാണെന്ന് തോന്നി, രണ്ടാം ഭാവത്തിന്റെ പരാജയവുമായി ബന്ധപ്പെട്ടു നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും വളരെ സത്യസന്ധമായ വിമര്‍ശനമായിരുന്നു റാഫിയുടേത്. അത് എന്റെ മനസ്സില്‍ തറയ്ക്കപ്പെട്ടിരുന്നു. റാഫിമെക്കാര്‍ട്ടിന്‍ ടീമിന്റെ തെങ്കാശിപ്പട്ടണം റിലീസ് ചെയ്യുന്ന ദിവസം തിരുവനന്തപുരത്ത് മറ്റു എന്തോ ആവശ്യവുമായി വന്നപ്പോള്‍ അവരുടെ ചിത്രം കാണാനിടയായി. , എന്റെ സിനിമയെ കുറ്റം പറഞ്ഞ അവര്‍ എന്താണ് ഈ സിനിമയില്‍ കാണിച്ചിരിക്കുന്നതെന്ന് അറിയണമല്ലോ? എന്ന ഈര്‍ഷ്യയോടെയാണ്  ഞാന്‍ ചിത്രം കാണാന്‍ ഇരുന്നത്.സിനിമ കഴിഞ്ഞപ്പോള്‍  ശരിക്കും റാഫി പറഞ്ഞത് എത്ര ശരിയായിരിന്നു എന്ന് എനിക്ക് ബോധ്യമായി, വാണിജ്യപരമായ എല്ലാ സാധ്യതകളെയും ഉപയോഗിച്ച് എത്ര മനോഹരമായിട്ടാണ് അവര്‍ ‘തെങ്കാശിപ്പട്ടണം’ എന്ന സിനിമ അവതരിപ്പിച്ചിരിക്കുന്നത്, ഇതേ റൂട്ട് തന്നെയാണ് ഞാന്‍ ‘മീശമാധവന്‍’ എന്ന സിനിമയ്ക്കും സ്വീകരിച്ചത്”.

shortlink

Related Articles

Post Your Comments


Back to top button