CinemaMollywoodNEWS

ഇവിടെ സ്ത്രീ കയറി വന്നാല്‍ മാത്രമാണോ എഴുന്നേറ്റ് നില്‍ക്കേണ്ടത്? : തുറന്നു ചോദിച്ച് സഞ്ജയ്‌

ഒരു സ്ത്രീ കയറി വന്നാല്‍ എഴുന്നേറ്റ് നില്‍ക്കണം എന്ന് പറയുന്നതിനോട് യോജിക്കത്തവരാണ് ഞങ്ങള്‍

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം അതിന്റെ തിരക്കഥയുടെ വൈദഗ്ദ്ധ്യം കൊണ്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, മനു അശോകന്റെ മേക്കിംഗിലെ ചടുലതയും ഉയരെയുടെ ഭംഗി കൂട്ടുന്നു, ആസിഡ് ആക്രമണത്തിനു ഇരയാകുന്ന പല്ലവി എന്ന പെണ്‍കുട്ടി  അതിജീവിനത്തിന്‍റെ പാതയിലൂടെ വലിയ  ഉയരങ്ങളിലേക്ക് പറക്കുന്നതാണ് ചിത്രത്തിന്റെപ്രമേയം, ചില പ്രേക്ഷകര്‍ ഇതിനെ സ്ത്രീപക്ഷ സിനിമയായി വിലയിരുത്തുമ്പോള്‍  ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബോബി സഞ്ജയ് ടീമിന് വ്യത്യസ്തമായ ഒരു അഭിപ്രായമാണ്  പ്രേക്ഷകരോട് പങ്കുവയ്ക്കാനുള്ളത്..

“സ്ത്രീ പക്ഷ സിനിമ എന്നതിനപ്പുറം ‘സ്വാഭാവികത’ എന്ന ഒരു വാക്ക് വെച്ച് ഡിഫൈന്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, എന്ത് കൊണ്ടാണ് സ്ത്രീപക്ഷം നമ്മള്‍ എടുത്തു പറയുന്നത്, ഇതുവരെ ഉണ്ടായിരുന്ന എന്തൊക്കെയോ നിയമങ്ങള്‍ മാറുമ്പോള്‍ നമ്മള്‍ അതിനെ സ്ത്രീപക്ഷം എന്ന് പറഞ്ഞു ലേബല്‍ ചെയ്യുകയാണ്, എങ്ങനെയാവണം എന്നതിനെ കുറിച്ചാണ് ഞങ്ങള്‍ ഈ സിനിമയിലൂടെ പറഞ്ഞിരിക്കുന്നത്, സ്ത്രീ പക്ഷത്ത് നിന്ന് കൊണ്ടല്ല പറഞ്ഞിരിക്കുന്നത്, ഉദാഹരണത്തിന് ഒരു സ്ത്രീ കയറി വന്നാല്‍ എഴുന്നേറ്റ് നില്‍ക്കണം എന്ന് പറയുന്നതിനോട് യോജിക്കത്തവരാണ് ഞങ്ങള്‍, ആര് കയറി വന്നാലും എഴുന്നേറ്റു നില്‍ക്കണം, ഒരു സ്ത്രീയായത് കൊണ്ട് എഴുന്നേറ്റ് നില്‍ക്കണം എന്ന് പറയുന്നതിലും സ്ത്രീ വിരുദ്ധതയുണ്ട്, ഇറ്റ്‌ ഈസ്‌ എ ഹ്യൂമന്‍ ബീയിംഗ് എന്ന് പറഞ്ഞു ആണിനേയും പെണ്ണിനേയും വിഭജിക്കണം എന്ന് കരുതുന്ന ആളുകളാണ് ഞങ്ങള്‍, അത് കൊണ്ട് ഞങ്ങള്‍ ഈ സിനിമയില്‍ സ്ത്രീപക്ഷം പിടിച്ചിട്ടേയില്ല” – റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ്‌ ദി എഡിറ്റേഴ്സില്‍ സംസാരിക്കവേ സഞ്ജയ്‌ വ്യക്തമാക്കുന്നു.

മികച്ച അഭിപ്രായവുമായി മുന്നേറുന്ന ഉയരെ നടി പാര്‍വതിയുടെ കരിയറിലെയും ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രമാണ്, ആസിഡ് ആക്രമണത്തെ അതിജീവിച്ച് മുന്നേറുന്ന പല്ലവി എന്ന കഥാപാത്രത്തെ അതിശയിപ്പിക്കും വിധമാണ് പാര്‍വതി സ്ക്രീനിലവതരിപ്പിചിരിക്കുന്നത്, ആസിഫ് അലി, ടോവിനോ തോമസ്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button